Asianet News MalayalamAsianet News Malayalam

ഐടിഐക്കാർക്ക് കൊച്ചിൻ ഷിപ്പ്‍യാർഡിൽ അവസരം; 355 അപ്രന്റീസ് ഒഴിവുകൾ

ഐ.ടി.ഐ., വൊക്കേഷണല്‍ യോഗ്യതയുള്ളവര്‍ക്ക്  കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കാം. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും. 

Apprentice vacancies cochin shipyard
Author
Kochi, First Published Nov 6, 2021, 5:19 PM IST

കൊച്ചി: ഐ.ടി.ഐ., വൊക്കേഷണല്‍ യോഗ്യതയുള്ളവര്‍ക്ക്  കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ (Cochin Shipyard Limited) അപ്രന്റിസ് ഒഴിവിലേക്ക്  (Apprentice Vacancy) അപേക്ഷിക്കാം. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും. 355  ഒഴിവുകളാണുള്ളത് (355 Vacancies). ടെക്‌നീഷ്യന്‍ (വൊക്കേഷണല്‍) അപ്രന്റിസ് 8: അക്കൗണ്ടിങ് ആന്‍ഡ് ടാക്‌സേഷന്‍/ബേസിക് നഴ്‌സിങ് ആന്‍ഡ് പാലിയേറ്റീവ് കെയര്‍/കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക് ടെക്‌നോളജി/ഫുഡ് ആന്‍ഡ് റെസ്റ്റോറന്റ് മാനേജ്‌മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എജ്യുക്കേഷന്‍ പാസായിരിക്കണം. സ്റ്റൈപ്പെന്‍ഡ് 900 രൂപ.

ഐ.ടി.ഐ. അപ്രന്റിസ് 347: പത്താംക്ലാസ് വിജയമാണ് യോ​ഗ്യത. ഇലക്ട്രീഷ്യന്‍/ഫിറ്റര്‍/വെല്‍ഡര്‍/മെഷീനിസ്റ്റ്/ഇലക്‌ട്രോണിക് മെക്കാനിക്/ഇന്‍സ്ട്രുമെന്റ് മെക്കാനിക്/ഡ്രോട്‌സ്മാന്‍ (മെക്കാനിക്കല്‍)/ഡ്രോട്‌സ്മാന്‍ (സിവില്‍)/പെയിന്റര്‍ (ജനറല്‍)/മെക്കാനിക് മോട്ടോര്‍വെഹിക്കിള്‍/ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍/ഷിപ്പ്‌റൈറ്റ് വുഡ് (കാര്‍പെന്റര്‍)/മെക്കാനിക് ഡീസല്‍/ഫിറ്റര്‍ പൈപ്പ് (പ്ലംബര്‍)/റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് മെക്കാനിക് ഐ.ടി.ഐ. പാസായിരിക്കണം. 27.11.2003നോ അതിന് മുന്‍പോ ജനിച്ചവരായിരിക്കണം. വിശദവിവരങ്ങള്‍ക്കായി www.cochinshipyard.in കാണുക. നവംബർ 10 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. 

സ്വയം പഠിച്ച് നേടിയ അഞ്ചാം റാങ്കുമായി ഹൃതുൽ; ദിവസം 12 മണിക്കൂർ പഠനത്തിനായി മാറ്റിവെച്ചു

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ പെയ്ഡ് അപ്രന്റീസ്ഷിപ്പ്; 7000 രൂപ സ്‌റ്റൈപ്പന്റ്; അവസാന തീയതി നവംബർ 20
 

 


 

Follow Us:
Download App:
  • android
  • ios