മുംബൈ: മുംബൈയിലെ മസഗോൺ ഡോക്കിൽ 86 അപ്രന്റിസ് ഒഴിവ്. ഗ്രാജ്വേറ്റ്, ഡിപ്ലോമ വിഭാഗത്തിലാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം. 2018 ഏപ്രിൽ ഒന്നിനുശേഷം പാസായവർക്കാണ് അപേക്ഷിക്കാൻ അർഹത.

ഗ്രാജ്വേറ്റ് അപ്രന്റിസ്-79 :കെമിക്കൽ-1, കംപ്യൂട്ടർ-2, സിവിൽ-3, ഇലക്ട്രിക്കൽ-15, ഇലക്ട്രോണിക്സ് ആൻഡ് ടെലികോം-5, മെക്കാനിക്കൽ-43, പ്രൊഡക്ഷൻ-5, ഷിപ്പ് ബിൽഡിങ് ടെക്നോളജി-5. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിങ്/ടെക്നോളജി ബിരുദം. സ്റ്റൈപ്പൻഡ്: 9000 രൂപ.

ഡിപ്ലോമ അപ്രന്റിസ്-7: ഇലക്ട്രിക്കൽ-2, മെക്കാനിക്കൽ-5. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമ. സ്റ്റൈപ്പൻഡ്: 8000 രൂപ. വിശദവിവരങ്ങൾക്കായി www.mazagondock.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാഫീസില്ല. അവസാന തീയതി: ഡിസംബർ 23.