Asianet News MalayalamAsianet News Malayalam

യുറേനിയം കോര്‍പ്പറേഷനില്‍ 274 അപ്രന്റിസ് ഒഴിവുകള്‍

നിലവില്‍ പരിശീലനത്തിലിരിക്കുന്നവര്‍ക്ക് അപേക്ഷിക്കാനാകില്ല. പഠനം കഴിഞ്ഞിറങ്ങിയവര്‍ക്കാണ് അവസരം. കൂടാതെ യോഗ്യതാമാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 

apprentice vacancies in uranium corporation
Author
Jharkhand, First Published Dec 4, 2020, 1:13 PM IST

ഝാർഖണ്ഡ്:  യുറേനിയം കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡില്‍ 2020-21 ബാച്ചിലേക്ക് 274 അപ്രന്റിസ് അവസരം. ആന്ധ്രാപ്രദേശിലെ കടപ്പയില്‍ 30 ഒഴിവും ജാര്‍ഖണ്ഡിലെ ജാദുഗുഡയില്‍ 244  ഒഴിവുമാണുള്ളത്. പരസ്യവിജ്ഞാപന നമ്പര്‍: 03/2020. നിലവില്‍ പരിശീലനത്തിലിരിക്കുന്നവര്‍ക്ക് അപേക്ഷിക്കാനാകില്ല. പഠനം കഴിഞ്ഞിറങ്ങിയവര്‍ക്കാണ് അവസരം. കൂടാതെ യോഗ്യതാമാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 

ഫിറ്റര്‍-80, ഇലക്ട്രീഷ്യന്‍-80, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)-40, ടര്‍ണര്‍/മെഷീനിസ്റ്റ്-15, ഇന്‍സ്ട്രുമെന്റ് മെക്കാനിക്-10, മെക്ക്. ഡീസല്‍/മെക്ക്. മോട്ടോര്‍ വെഹിക്കിള്‍-10, കാര്‍പെന്റര്‍-5, പ്ലംബര്‍-4. എന്നിങ്ങനെയാണ് ഒഴിവുകൾ. 

ഫിറ്റര്‍-8, ഇലക്ട്രീഷ്യന്‍-8, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)-3, ടര്‍ണര്‍/മെഷീനിസ്റ്റ്-3, മെക്കാനിക്ക് ഡീസല്‍-4, കാര്‍പെന്റര്‍-2, പ്ലംബര്‍-2. എന്നിങ്ങനെയാണ് ആന്ധ്രാപ്രദേശിലെ ഒഴിവുകള്‍. 50 ശതമാനം മാര്‍ക്കോടെ മെട്രിക്/പത്താംക്ലാസ്. ബന്ധപ്പെട്ട ട്രേഡിലെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ് യോഗ്യത. 18-25 വയസ്സ് ആണ് പ്രായം. 20.11.2020 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. സംവരണവിഭാഗത്തിന് വയസ്സിളവ് ലഭിക്കും. 

വിശദവിവരങ്ങള്‍ക്ക് www.ucil.gov.in എന്ന വെബ്‌സൈറ്റ് കാണുക.ഡിസംബര്‍ 10 ആണ് ജാര്‍ഖണ്ഡിലെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഡിസംബര്‍ 16 നാണ് ആന്ധ്രാപ്രദേശിലെ അപേക്ഷ സ്വീകരിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios