ദില്ലി: ഇന്ത്യൻ ഓയിലിൽ 436 അപ്രന്റിസ് ഒഴിവ്. മാർക്കറ്റിങ് ഡിവിഷനിൽ വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് അവസരം. ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ വിഭാഗത്തിലാണ് നിയമനം. ചണ്ഡീഗഢ്, ഹരിയാണ, ഹിമാചൽപ്രദേശ്, ജമ്മു ആൻഡ് കശ്മീർ, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ഒഴിവുകൾ.

ടെക്നീഷ്യൻ: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്.
ട്രേഡ് അപ്രന്റിസ്: ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്, മെഷീനിസ്റ്റ്, അക്കൗണ്ടന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ. ഡിസംബർ 19 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.iocl.com. സന്ദർശിക്കാം