Asianet News MalayalamAsianet News Malayalam

ASHA Workers : ലോകാരോഗ്യ സംഘടനയുടെ പുരസ്കാരം; എന്നിട്ടും ആശാവർക്കർമാർ ദുരിതത്തിൽ, വേതന കുടിശ്ശിക

14 വര്‍ഷം മുൻപ് കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് അഥവ ആശ പ്രവര്‍ത്തകര്‍ സംസ്ഥാനത്താകെ 26,448 പേരുണ്ട്. 

ASHA workers in distress because wage arrears
Author
Trivandrum, First Published May 25, 2022, 10:20 AM IST

തിരുവനന്തപുരം: ആരോഗ്യമേഖലയിലെ (Health Service) സേവനങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ (World health organization) പുരസ്കാരം കിട്ടിയിട്ടും, ആശാ വര്‍ക്കർ‍മാരുടെ (ASHA Workers) ജീവിതം ദുരിതത്തിൽ. തുച്ഛമായ വേതനവും മാസങ്ങളുടെ കുടിശികയും കൂടി ആയതോടെ ഇവരിൽ പലരും നിലനിന്ന് പോകാൻ പോലും ആകാത്ത അവസ്ഥയിലാണ്. വലിയതുറയിലെ തീര ദേശ മേഖലയിലെ ആശ വര്‍ക്കറാണ് ശെൽവി തങ്കച്ചൻ. കിലോമീറ്ററുകളോളം നടന്ന് ആളുകളെ കണ്ടും വീടുകയറി ഇറങ്ങിയും ആരോഗ്യ ജാഗ്രതാ സന്ദേശങ്ങൾ കൈമാറിയും 14 വര്‍ഷമായി ജോലി ചെയ്യുന്നു. എല്ലാ മാസവും അഞ്ചാം തീയതി കിട്ടേണ്ട 6000 രൂപ ഓണറേറിയം മുടങ്ങിയിട്ടിപ്പോ രണ്ട് മാസം കഴിഞ്ഞു. ശരാശരി 2000 രൂപ വച്ച് കിട്ടുന്ന ഇൻസെന്റീവിനും ഉണ്ട് ഒരുമാസത്തെ കുടിശിക.

ഐബിപിഎസ് റിക്രൂട്ട്മെന്റ്: റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ; ശമ്പളം 12 ലക്ഷം; അവസാന തീയതി മെയ് 31

14 വര്‍ഷം മുൻപ് കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് അഥവ ആശ പ്രവര്‍ത്തകര്‍ സംസ്ഥാനത്താകെ 26,448 പേരുണ്ട്. ആരോഗ്യമേഖലയിലടക്കം സര്‍ക്കാരുകൾ ആവിഷ്കരിക്കുന്ന പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കനുള്ള കണ്ണികളായാണ് ഇവരെ പരിഗണിക്കുന്നത്. നാഷണൽ ഹെൽത്ത് മിഷനും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് ഓണറേറിയവും ഇൻസെന്റീവും നൽകുന്നത്. ഇത് സമയത്ത് കിട്ടാറില്ലെന്ന് മാത്രമല്ല കിട്ടുന്ന തുക തീര്‍ത്തും തുച്ഛവുമാണ്.

ബിഎസ്എഫ് ​ഗ്രൂപ്പ് ബി ഒഴിവുകൾ; അവസാന തീയതി ജൂൺ 8; വേ​ഗം അപേക്ഷിച്ചോളൂ

വാക്സിനേഷനും വീട്ടിൽ കഴിയുന്ന രോഗികൾക്ക് മരുന്നെത്തിക്കലും വിവര ശേഖരണവും അടക്കം വിപുലമായ ഉത്തരവാദിത്തങ്ങളാണ് ആശവര്‍ക്കര്‍മാരെ ഏൽപ്പിക്കുന്നത്. ഏറ്റവും ഒടുവിൽ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടിക്കെത്തണമെന്ന സര്‍ക്കുലറും ഇറങ്ങിയിട്ടുണ്ട്. യാത്രാപ്പടിയില്ല, ഫോൺ അലവൻസ് ഇല്ല, മറ്റ് ആനുകൂല്യങ്ങളൊന്നുമില്ല. നിശ്ചിത തുക പ്രതിമാസ ശമ്പളം വേണമെന്ന ആവശ്യത്തിനുമുണ്ട് ഏറെ പഴക്കം. ആരും കേൾക്കാറില്ലെന്ന് മാത്രം. 


 

Follow Us:
Download App:
  • android
  • ios