Asianet News MalayalamAsianet News Malayalam

അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പരീക്ഷ മലയാളത്തിലും എഴുതാൻ പി.എസ്.സി. അനുമതി

അപേക്ഷകരിൽ നിശ്ചിത യോഗ്യതയുള്ളവരായി കണ്ടെത്തിയ 670 പേരാണ് മുഖ്യ പരീക്ഷ എഴുതുന്നത്.

Assistant Information Officer to appear for PSC Permission
Author
Trivandrum, First Published Jan 22, 2021, 10:24 AM IST

തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കീഴിലുള്ള അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ നിയമനത്തിനുള്ള പരീക്ഷ മലയാളത്തിലും എഴുതാൻ പി.എസ്.സി. അനുമതി നൽകി. ഇക്കാര്യം വ്യക്തമാക്കി മാറ്റം വരുത്തിയ പരീക്ഷാ കലണ്ടർ പി.എസ്.സി. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 15 നാണ് ഇൻഫർമേഷൻ ഓഫീസർ നിയമനത്തിനുള്ള പരീക്ഷ നടത്തുന്നത്. 

അപേക്ഷകരിൽ നിശ്ചിത യോഗ്യതയുള്ളവരായി കണ്ടെത്തിയ 670 പേരാണ് മുഖ്യ പരീക്ഷ എഴുതുന്നത്. വിവരണാത്മക പരീക്ഷയുടെ ചോദ്യങ്ങൾ ഇംഗ്ലീഷിലായിരിക്കുമെങ്കിലും ഉത്തരങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാൻ അവസരമുണ്ട്. രണ്ട് ഭാഷയും ഇടകലർത്തി ഉപയോഗിക്കാനാവുന്നതല്ലാ. ഏത് ഭാഷയിലാണ് ഉത്തരമെഴുതുന്നതെന്ന് ചോദ്യോത്തര പുസ്തകത്തിൽ ആദ്യമേ രേഖപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.

Follow Us:
Download App:
  • android
  • ios