വിശദമായ സി.വി, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, നിലവില്‍ ജോലി ചെയ്യുന്നത് തെളിയിക്കുന്ന രേഖ, ആധാര്‍ കാര്‍ഡിന്റെയും, പാസ്സ്പോര്‍ട്ടിന്റെയും കോപ്പി, പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കാവുന്നതാണ്. 

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വിവിധ സ്‍പെഷ്യാലിറ്റികളിലേയ്ക്കുളള വനിത നഴ്സിങ് പ്രൊഫഷണലുകളുടെ ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് വഴി അവസരം. നഴ്സിങ്ങില്‍ ബി.എസ്.സി യോ പോസ്റ്റ് ബി.എസ്.സി യോ വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. നിലവില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അനിവാര്യമാണ്. ഇതിനായുളള അഭിമുഖങ്ങള്‍ 2023 ഓഗസ്റ്റ് 28 മുതല് 31 വരെ ചെന്നൈയിൽ നടക്കും. 

വിശദമായ സി.വി, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, നിലവില്‍ ജോലി ചെയ്യുന്നത് തെളിയിക്കുന്ന രേഖ, ആധാര്‍ കാര്‍ഡിന്റെയും, പാസ്സ്പോര്‍ട്ടിന്റെയും കോപ്പി, പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കാവുന്നതാണ്. 
അപേക്ഷ അയയ്ക്കുന്നതിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായുളള വിശദമായ വിജ്ഞാപനം നോര്‍ക്ക റൂട്ട്സിന്റെയും (www.norkaroots.org) എന്‍. ഐ.എഫ്.എല്‍ (www.nifl.norkaroots.org) ന്റെയും ഔദ്യോഗിക വെബ്ബ്സൈറ്റുകളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്സ്) ബന്ധപ്പെടാവുന്നതാണ്.

സൗദി MoH റിക്രൂട്ട്മെന്റിന് 1983 ലെ എമിഗ്രേഷൻ ആക്ട് പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളിൽ നിന്ന് നോര്‍ക്ക റൂട്ട്സ് നിയമാനുസൃതമായ സർവീസ് ചാർജ് ഈടാക്കുന്നതാണ്. നോര്‍ക്ക റൂട്ട്സ് വഴിയുളള റിക്രൂട്ട്മെന്റ് പ്രക്രിയയിൽ സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസികൾക്ക് ഒരു റോളും ഇല്ല. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്നതിന് അപേക്ഷകർ ഏതെങ്കിലും മൂന്നാം കക്ഷിക്ക് പണമോ പാരിതോഷികമോ നൽകരുത്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അത് നോർക്ക റൂട്ട്സിനെ അറിയിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

Read also:  അന്ന് മുടങ്ങിയ വിദ്യാഭ്യാസം; ആ നഷ്ടബോധം വിങ്ങിയ വർഷങ്ങൾ, ഇനി പഠിക്കാൻ 28-കാരിക്ക് പിന്തുണയുമായി വനിത കമ്മീഷൻ

അതേസമയം നോര്‍ക്ക റൂട്ട്സിന്റെ സ്ഥാപനമായ തിരുവനന്തപുരം നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാഗ്വേജില്‍ (NIFL) ആരംഭിക്കുന്ന പുതിയ OET/ IELTS ബാച്ചുകളിലേക്ക്‌ (ഓൺലൈൻ / ഓഫ്‌ലൈൻ ) അപേക്ഷ ക്ഷണിച്ചു. നഴ്സുമാര്‍ ഉള്‍പ്പെടെയുളള ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 2023 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടക്കുന്ന യു.കെ, കാനഡ (ന്യൂഫോണ്ട്ലാന്റ്) കരിയര്‍ ഫെസ്റ്റുകള്‍ക്ക് മുന്നോടിയായാണ് പുതിയ ബാച്ച്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും. 

തിരുവനന്തപുരം തൈയ്ക്കാട് മേട്ടുകടയില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ ഓഫ്‌ലൈൻ OET ക്ലാസുകളുടെ സമയം രാവിലെ 09 മുതൽ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചകഴിഞ്ഞുള്ള സെഷന്‍ 01 മണി മുതല്‍ മുതൽ 5.30 വരെയും ആയിരിക്കും. IELTS ഓഫ് ലൈന്‍ ബാച്ചുകളുടെ സമയം ഉച്ചകഴിഞ്ഞ് ഒരു മണിമുതല്‍ മൂന്നു മണിവരെയാണ്. കോഴ്‌സ് ദൈർഘ്യം 2 മാസമായിരിക്കും. തിങ്കൾ മുതൽ വെള്ളി വരെയാണ് ക്ലാസുകൾ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം....