Asianet News MalayalamAsianet News Malayalam

ജബല്‍പുര്‍ മെഡിക്കല്‍ കോളേജില്‍ ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി

റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ അംഗീകാരമുള്ള പ്രോഗ്രാമിലേക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ മാത്തമാറ്റിക്‌സ് പഠിച്ച്, 50 ശതമാനം മാര്‍ക്ക് (പട്ടിക വിഭാഗക്കാര്‍ക്ക് 45 ശതമാനം) വാങ്ങി, പ്ലസ് ടു ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. 

Bachelor of Audiology and Speech Language Pathology from Jabalpur Medical College
Author
Delhi, First Published Jan 7, 2021, 3:58 PM IST


ദില്ലി: ജബല്‍പുര്‍ നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കല്‍ കോളേജ്, നാലു വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (ബി.എ.എസ്.എല്‍.പി.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ അംഗീകാരമുള്ള പ്രോഗ്രാമിലേക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ മാത്തമാറ്റിക്‌സ് പഠിച്ച്, 50 ശതമാനം മാര്‍ക്ക് (പട്ടിക വിഭാഗക്കാര്‍ക്ക് 45 ശതമാനം) വാങ്ങി, പ്ലസ് ടു ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. 

പ്ലസ് ടു മെറിറ്റ് പരിഗണിച്ചാകും തിരഞ്ഞെടുപ്പ്. അപേക്ഷാഫോം www.nscbmc.ac.in-ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം (അഡ്മിഷന്‍ > യു.ജി). പ്രോസ്‌പെക്ടസും ഇവിടെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ജനുവരി ഒമ്പതിനകം ലഭിക്കണം.
 

Follow Us:
Download App:
  • android
  • ios