Asianet News MalayalamAsianet News Malayalam

Back to Career Job Fair : ഒരിക്കൽ നഷ്ടപ്പെട്ട കരിയർ തിരികെപ്പിടിച്ചത് 64 വനിതകൾ; ചുരുക്കപ്പട്ടികയിൽ 324 പേർ

 813 പേരായിരുന്നു ചൊവ്വാഴ്ച പൂജപ്പുര എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്ന തൊഴിൽ മേളയിൽ പങ്കെടുത്തത്. 

back to career job fair only for women
Author
Trivandrum, First Published Dec 23, 2021, 12:39 PM IST

തിരുവനന്തപുരം: നഷ്ടപ്പെട്ട തൊഴിൽജീവിതം (Career Break) വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ (Kerala Knowledge Economy Mission) കേരള നോളജ് ഇക്കണോമി മിഷൻ തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിച്ച (Back to Career Job Fair) 'ബാക്ക് ടു കരിയർ' തൊഴിൽ മേളയിൽ 64 വനിതകൾ വിവിധ കമ്പനികളിലേക്ക് ജോലിക്കായി തെരഞ്ഞെടുക്കപ്പെട്ടു. 324 പേർ ചുരുക്കപ്പട്ടികയിൽ ഇടംനേടി. 813 പേരായിരുന്നു ചൊവ്വാഴ്ച പൂജപ്പുര എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്ന തൊഴിൽ മേളയിൽ പങ്കെടുത്തത്. 

കരിയർബ്രേക്ക് സംഭവിച്ച വനിതകളെ പ്രൊഫഷണൽ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയെന്ന ഉദ്ദേശത്തോടെയാണ് കേരള നോളജ് ഇക്കണോമി മിഷൻ സ്ത്രീകൾക്ക് മാത്രമായി മേള സംഘടിപ്പിച്ചത്. ഫുൾ ടൈം, പാർട്ട് ടൈം, വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം, ഗിഗ് എന്നിങ്ങനെ ഉദ്യോഗാർത്ഥികൾക്ക് അനുയോജ്യമായ രീതിയിൽ തൊഴിൽ തെരഞ്ഞെടുക്കുന്നതിനുള്ള അവസരവും മേളയിലൂടെ ലഭിച്ചു. കേരളത്തിൽ അടുത്ത അഞ്ചുവർഷത്തിനകം 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള നോളജ് ഇക്കണോമി വിവിധ ജില്ലകളിലായി മേളകൾ സംഘടിപ്പിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios