Asianet News MalayalamAsianet News Malayalam

വായുമലിനീകരണം: പടക്കം വിൽക്കാനും ഉപയോ​ഗിക്കാനും 13 ന​ഗരങ്ങൾക്ക് വിലക്കേർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ

മുസാഫിർ ന​ഗർ, ആ​ഗ്ര, വരാണസി, മീററ്റ്, ഹാപൂർ, ​ഗാസിയബാദ്, കാൺപൂർ, ലഖ്നൗ, മൊറാദാബാദ്, നോയിഡ, ​ഗ്രേറ്റർ നോയിഡ, ബാ​ഗ്പത്, ബുലന്ദ്ഷഹർ എന്നീ ന​ഗരങ്ങളിലാണ് നിരോധനം. 

ban of use and sale of firecrackers in cities in up
Author
Lucknow, First Published Nov 10, 2020, 8:39 PM IST


ലക്നൗ: പടക്കം വിൽക്കാനും ഉപയോ​ഗിക്കാനും 13 ന​ഗരങ്ങൾക്ക് വിലക്കേർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. നവംബർ 9 അർദ്ധരാത്രി മുതൽ നവംബർ 30 അർദ്ധരാത്രി വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. എല്ലാത്തരം പടക്കങ്ങളും വിൽക്കുന്നതും ഉപയോ​ഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. മുസാഫിർ ന​ഗർ, ആ​ഗ്ര, വരാണസി, മീററ്റ്, ഹാപൂർ, ​ഗാസിയബാദ്, കാൺപൂർ, ലഖ്നൗ, മൊറാദാബാദ്, നോയിഡ, ​ഗ്രേറ്റർ നോയിഡ, ബാ​ഗ്പത്, ബുലന്ദ്ഷഹർ എന്നീ ന​ഗരങ്ങളിലാണ് നിരോധനം. ഈ ഉത്തരവ് പിന്നീട് അവലോകനം ചെയ്യുമെന്നും സർക്കാർ അറിയിച്ചു. 

അന്തരീ​ക്ഷ വായുവിന്റെ ​ഗുണനിലവാരം മെച്ചപ്പെട്ട ജില്ലകളിൽ മാത്രം പടക്കം വിൽക്കാൻ അനുവാദമുണ്ട്. ഉത്തരവുകൾ നടപ്പിലാക്കാൻ  ന​ഗരത്തിലെ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ലക്നൗ പോലീസ് കമ്മീഷണർ സുജിത് പാണ്ഡെ അറിയിച്ചു. പടക്കം വിൽക്കുന്ന കടകൾ അടച്ചു പൂട്ടണം. ഉത്തരവ് പാലിക്കാത്തവരുടെ കടകൾ കണ്ടുകെട്ടുമെന്നും അറിയിപ്പിലുണ്ട്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദ്ദേശമനുസരിച്ചാണ് ഉത്തരവ്. 

Follow Us:
Download App:
  • android
  • ios