വിവിധ ഗ്രേഡുകളിലായി 514 ഒഴിവുകളാണുള്ളത്. അവസാന തീയതി: ജനുവരി അഞ്ച്.
മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയിൽ ക്രെഡിറ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ഗ്രേഡുകളിലായി 514 ഒഴിവുകളാണുള്ളത്. അവസാന തീയതി: ജനുവരി അഞ്ച്.
വിശദവിവരങ്ങൾക്ക് bankofindia.bank.in സന്ദർശിക്കുക. പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം. തിരഞ്ഞെടുക്കുന്നവർക്ക് ഇന്ത്യയിൽ എവിടെ വേണമെങ്കിലും നിയമനം ലഭിക്കാം. അപേക്ഷയോടൊപ്പം ഫോട്ടോ, വിരലടയാളം, ഒപ്പ് എന്നിവയും വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള രേഖകളും അപ്ലോഡ് ചെയ്യണം.
