Asianet News MalayalamAsianet News Malayalam

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ പുസ്തക വിതരണം ജൂലൈ ഒന്നിന് പുനരാരംഭിക്കും

കണ്ടെയിൻമെന്റ് സോണിലുള്ളവരും ക്വാറന്റൈനിലുള്ളവരും വരരുത്. ഫോട്ടോ പതിച്ച ലൈബ്രറി ഐഡന്റിറ്റി കാർഡ് ഉള്ളവർക്കുമാത്രമാണ് പ്രവേശനം. 

book distribution restarted at central state library
Author
Trivandrum, First Published Jun 30, 2020, 8:51 AM IST


തിരുവനന്തപുരം: സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ജൂലൈ ഒന്നു മുതൽ പുസ്തക വിതരണം പുനരാരംഭിക്കും. റഫറൻസ്, പത്ര, മാഗസിൻ, വായനാമുറികൾ എന്നിവ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കില്ല. പുസ്തക വിതരണം രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചുവരെയും മെമ്പർഷിപ്പ് വിതരണം രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെയും ഉണ്ടായിരിക്കും.

കൊവിഡ് 19 പ്രോട്ടോകോൾ അനുസരിച്ച് തിരക്ക് കുറയ്ക്കുന്നതിനായി അംഗത്വ നമ്പറിന്റെ അവസാന അക്കത്തിന്റെ ക്രമത്തിലായിരിക്കും പ്രവേശനം. പൂജ്യം, ഒന്ന് അക്കങ്ങളിൽ നമ്പർ അവസാനിക്കുന്നവർക്ക് തിങ്കളാഴ്ചയും രണ്ട്, മൂന്ന് അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ചൊവ്വാഴ്ചയും നാല്, അഞ്ച് അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ബുധനാഴ്ചയും ആറിലും, ഏഴിലും അവസാനിക്കുന്ന നമ്പറുള്ളവർക്ക് വ്യാഴാഴ്ചയും എട്ട്, ഒൻപത് അക്കങ്ങളിൽ അവസാനിക്കുന്ന നമ്പർ ഉള്ളവർക്ക് വെള്ളിയാഴ്ചയും പ്രവേശിക്കാം. 

കണ്ടെയിൻമെന്റ് സോണിലുള്ളവരും ക്വാറന്റൈനിലുള്ളവരും വരരുത്. ഫോട്ടോ പതിച്ച ലൈബ്രറി ഐഡന്റിറ്റി കാർഡ് ഉള്ളവർക്കുമാത്രമാണ് പ്രവേശനം. ലൈബ്രറി പരിസരത്ത് കൂട്ടംകൂടാൻ അനുവദിക്കില്ല. പരമാവധി വാഹനങ്ങൾ ഗേറ്റിനു പുറത്ത് പാർക്ക് ചെയ്യണം. ജീവനക്കാരുമായി അകലം പാലിക്കണം.

Follow Us:
Download App:
  • android
  • ios