Asianet News MalayalamAsianet News Malayalam

പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികളിലേക്ക് ഈ വർഷം എത്തുന്നത് ഏറ്റവും മികച്ച പുസ്തകങ്ങൾ

ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലുള്ള വായനാ പുസ്തകങ്ങളാകും ലൈബ്രറികളിലെത്തുക. 

books for library in government schools
Author
Trivandrum, First Published Jan 13, 2021, 12:25 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വായനശാലകളിലേക്ക് ഈ വർഷം എത്തിക്കുക മികച്ച പുസ്തകങ്ങൾ. എന്‍.സി.ഇ.ആര്‍.ടി., എസ്.സി.ഇ.ആര്‍.ടി., നാഷണല്‍ ബുക്ക് ട്രസ്റ്റ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ബുക്ക് മാര്‍ക്ക് തുടങ്ങിയ ഏജന്‍സികളുടെ നവീന പുസ്തകങ്ങളാണ് പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികളില്‍ ഇത്തവണ എത്തുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലുള്ള വായനാ പുസ്തകങ്ങളാകും ലൈബ്രറികളിലെത്തുക. 

സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ വിതരണം ചെയ്യേണ്ട പുസ്തകങ്ങളുടെ തെരെഞ്ഞെടുക്കല്‍ ശില്‍പ്പശാലയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ വൈജ്ഞാനിക അക്കാദമിക ശേഷികളും സര്‍ഗാത്മകതയും വളര്‍ത്താന്‍ പ്രാപ്തമാക്കുന്ന പുതിയ പുസ്തകങ്ങളാണ് സമഗ്രശിക്ഷയുടെ ആഭിമുഖ്യത്തില്‍ വിദഗ്ധര്‍ തിരെഞ്ഞെടുക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള പുസ്തകങ്ങളാണ് ഇക്കുറി തെരഞ്ഞെടുക്കുന്നത്. ഓരോ ക്ലാസിലേയും കുട്ടികളുടെ പ്രായത്തിനും വായനാബോധന പ്രക്രിയയ്ക്ക് ഉതകുന്നതരത്തിലുമുള്ള പുസ്തകങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. 

Follow Us:
Download App:
  • android
  • ios