Asianet News MalayalamAsianet News Malayalam

ബി.എസ്‌സി. നഴ്‌സിംഗ്, ബി.ഫാം (ആയുർവേദം) കോഴ്‌സുകളിൽ അപേക്ഷിക്കാം

ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ഓൺലൈനായോ ബാങ്കിന്റെ ഏതെങ്കിലും ശാഖയിലോ ഫീസ് അടയ്ക്കാം.

bsc nursing b pharm ayurveda nurse
Author
Trivandrum, First Published Nov 6, 2020, 12:29 PM IST

തിരുവനന്തപുരം: ബി.എസ്‌സി. നഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം)  കോഴ്‌സുകളിലേക്ക് പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് നടത്തുന്ന 2020-21 വർഷത്തെ ബി.എസ്‌സി. നഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം)  കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in ൽ ഓൺലൈനായി ഇന്ന് (നവംബർ 6) മുതൽ നവംബർ 24 വരെ അപേക്ഷിക്കാം.

അപേക്ഷ ഫീസ് പൊതുവിഭാഗത്തിനു 600 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന്  300 രൂപയുമാണ്. ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ഓൺലൈനായോ ബാങ്കിന്റെ ഏതെങ്കിലും ശാഖയിലോ ഫീസ് അടയ്ക്കാം. വ്യക്തിഗത, അക്കാഡമിക്ക് വിവരങ്ങൾ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം.

അപേക്ഷകർ കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ ബോർഡിന്റെ പ്ലസ്ടു/ ഹയർ സെക്കണ്ടറി പരീക്ഷയോ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു മൊത്തത്തിൽ 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ കേരള ഹയർ സെക്കണ്ടറി പരീക്ഷക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.  ഫോൺ: 0471-2560363,364.

   


 

Follow Us:
Download App:
  • android
  • ios