സ്ഥിതി നിയന്ത്രണത്തിലായതിന് ശേഷമാകും ഇനി പരീക്ഷ നടത്തുകയെന്നും പുതിയ തീയതി പിന്നീടറിയിക്കുമെന്നും മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ വ്യാഴാഴ്ച അറിയിച്ചു.

ദില്ലി: കോവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷയായ സി-ടെറ്റ് മാറ്റിവെച്ചതായി സി.ബി.എസ്.ഇ. അറിയിച്ചു. ജൂലായ് അഞ്ചിന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. സ്ഥിതി നിയന്ത്രണത്തിലായതിന് ശേഷമാകും ഇനി പരീക്ഷ നടത്തുകയെന്നും പുതിയ തീയതി പിന്നീടറിയിക്കുമെന്നും മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ വ്യാഴാഴ്ച അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…