Asianet News MalayalamAsianet News Malayalam

ഡൽഹി ബോർഡ് ഓഫ് സ്കൂൾ എജ്യൂക്കേഷന് മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെപ്പോലെ ഡൽഹിയും സ്വന്തമായി വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. 

cabinet approval for delhi board of school education
Author
Delhi, First Published Mar 8, 2021, 10:15 AM IST

ന്യൂഡൽഹി: ഡൽഹിയിൽ സംസ്ഥാന വിദ്യാഭ്യാസ ബോർഡ് രൂപീകരണത്തിന് മന്ത്രിസഭാ തീരുമാനം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെപ്പോലെ ഡൽഹിയും സ്വന്തമായി വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ‘ഡൽഹി ബോർഡ് ഓഫ് സ്കൂൾ എജ്യൂക്കേഷന്’ മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

1,000 സർക്കാർ സ്കൂളുകളും ഇരട്ടിയോളം സ്വകാര്യ സ്കൂളുകളുമുള്ള ഡൽഹിയിൽ സംസ്ഥാന ബോർഡിന് കീഴിൽ വരുന്ന സ്കൂളുകളുടെ പട്ടിക വൈകാതെ തയ്യാറാക്കും. അടുത്ത 5 വർഷത്തിനുള്ളിൽ ഡൽഹിയിലെ മുഴുവൻ സ്കൂളുകളും സംസ്ഥാന ബോർഡിന് കീഴിൽ കൊണ്ടുവരാനാണ് ശ്രമം. ബോർഡ് രൂപീകരണത്തിനും പാഠ്യപദ്ധതി പരിഷ്കരണത്തിനുമായി കഴിഞ്ഞ ജൂലൈയിൽ പ്രത്യേക സമിതികൾക്ക് ഡൽഹി സർക്കാർ രൂപം നൽകിയിരുന്നു.

Follow Us:
Download App:
  • android
  • ios