എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എ. ഹിന്ദി, അഫ്‌സലുല്‍ ഉലമ കോര്‍ ആന്റ് കോംപ്ലിമെന്ററി പേപ്പറുകളുടെ കോണ്‍ടാക്ട് ക്ലാസ്സുകള്‍ 19 മുതല്‍ 27 വരെ എസ്.ഡി.ഇ.-യില്‍ നടക്കും. 

കോഴിക്കോട്: എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എ. ഹിന്ദി, അഫ്‌സലുല്‍ ഉലമ കോര്‍ ആന്റ് കോംപ്ലിമെന്ററി പേപ്പറുകളുടെ കോണ്‍ടാക്ട് ക്ലാസ്സുകള്‍ 19 മുതല്‍ 27 വരെ എസ്.ഡി.ഇ.-യില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ബി.എ. സംസ്‌കൃതം, ഫിലോസഫി കോഴ്‌സുകളുടെ ക്ലാസുകള്‍ ഓണ്‍ലൈനായി നല്‍കി വരുന്നുണ്ട്. ഫോണ്‍ 0494 2400288, 2407356. 

പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എം.വോക്. ഇന്‍ സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 28-ന് തുടങ്ങും.

പ്രാക്ടിക്കല്‍ പരീക്ഷ
ബി.എ. മള്‍ട്ടി മീഡിയ 3, 4 സെമസ്റ്റര്‍ നവംബര്‍ 2021, ഏപ്രില്‍ 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ പുതുക്കിയ സമയക്രമമനുസരിച്ച് 24-ന് രാമപുരം ജെംസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കും.

പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എ. ഹിന്ദി, ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സിലേഷന്‍ നവംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ
അഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 10 വരെയും 170 രൂപ പിഴയോടെ 13 വരെയും സപ്തംബര്‍ 19 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 17 വരെയും 170 രൂപ പിഴയോടെ 20 വരെയും സപ്തംബര്‍ 22 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

നാക് ' സംഘം സര്‍വകലാശാലയില്‍ സന്ദര്‍ശനം തുടങ്ങി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ യു.ജി.സിയുടെ 'നാക് ' സംഘം സന്ദര്‍ശനം തുടങ്ങി. പ്രൊഫ. സുധീര്‍ ഗാവ്നേ ചെയര്‍മാനായ ആറംഗ സമിതി വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് കാമ്പസിലെത്തിയത്. ഭരണകാര്യാലയത്തിന് മുന്നില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ്, ഫിനാന്‍സ് ഓഫീസര്‍ ജുഗല്‍ കിഷോര്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, ഡോ. ജോസ് ടി. പുത്തൂര്‍, സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. എം.എം. നാരായണന്‍, കെ.കെ. ഹനീഫ, ഡോ. എം. മനോഹരന്‍, അഡ്വ. ടോം കെ. തോമസ്, എ.കെ. രമേഷ് ബാബു, ഡോ. കെ.പി. വിനോദ് കുമാര്‍, ഡോ. ജി. റിജുലാല്‍, ഡോ. പി. റഷീദ് അഹമ്മദ്, യൂജിന്‍ മൊറേലി, സെനറ്റംഗം വിനോദ് നീക്കാംപുറത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു. വൈസ് ചാന്‍സലറുടെ അക്കാദമിക് പ്രസന്റേഷനായിരുന്നു ആദ്യം. തുടര്‍ന്ന് ഡീനുമാര്‍, പഠനബോര്‍ഡംഗങ്ങള്‍ എന്നിവരുമായി സംവദിച്ചു. രണ്ടംഗങ്ങള്‍ വീതമുള്ള മൂന്നു സംഘങ്ങളായി ഇവര്‍ വിവിധ പഠനവകുപ്പുകളില്‍ സന്ദര്‍ശനം നടത്തി. വെള്ളി, ശനി ദിവസങ്ങളിലും സന്ദര്‍ശനം തുടരും.