Asianet News MalayalamAsianet News Malayalam

ബാങ്ക് ക്ലർക്ക് പരീക്ഷക്ക് അപേക്ഷിക്കാം; യോ​​​ഗ്യത ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും

പ്രിലിമിനറി, മെയിൻ പരീക്ഷകൾക്ക്​ ശേഷം ദേശസാൽകൃത ബാങ്കുകളിൽ നിയമനം ലഭിക്കും. ആഗസ്റ്റ്​ 28, 29, സെപ്​റ്റംബർ നാല്​ തീയതികളിലായാണ്​​ പ്രിലിമിനറി പരീക്ഷ.

can apply for bank clerk examination
Author
Delhi, First Published Jul 13, 2021, 12:57 PM IST

ദില്ലി: ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ബാങ്കിങ്​ പേഴ്​സനൽ നടത്തുന്ന ബാങ്ക്​ ക്ലർക്ക്​ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ആഗസ്റ്റ്​ ഒന്നുവരെയാണ്​ ഓൺലൈനായി അപേക്ഷ നൽകാൻ അവസരം. ibpsonline.ibps.in വെബ്​സൈറ്റിലൂടെയാണ്​ അപേക്ഷ സമർപ്പിക്കേണ്ടത്​. പ്രിലിമിനറി, മെയിൻ പരീക്ഷകൾക്ക്​ ശേഷം ദേശസാൽകൃത ബാങ്കുകളിൽ നിയമനം ലഭിക്കും. ആഗസ്റ്റ്​ 28, 29, സെപ്​റ്റംബർ നാല്​ തീയതികളിലായാണ്​​ പ്രിലിമിനറി പരീക്ഷ. ഒക്​ടോബർ 31ന്​ മെയിൻ പരീക്ഷയും നടക്കും.

20നും 28നും ഇടയിൽ പ്രായമായവർക്ക്​ അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ബിരുദധാരികളായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനമുണ്ടായിരിക്കണം. മാതൃഭാഷ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. 11 ബാങ്കുകളി​ലെ 5830 ​​ക്ലർക്ക്​ പോസ്റ്റുകളിലേക്കാകും നിയമനം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios