Asianet News MalayalamAsianet News Malayalam

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ സെൻട്രൽ സെക്ടറൽ സ്‌കോളർഷിപ്പ്; അവസാന തീയതി നവംബർ 30

 കേരള സ്റ്റേറ്റ് ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ പ്ലസ് ടു പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 20 ശതമാനം പേർക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. 
 

can apply for central sectoral scholarship
Author
Delhi, First Published Sep 11, 2021, 1:58 PM IST

തിരുവനന്തപുരം:  കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളേജ്/ സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടറൽ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. കേരള സ്റ്റേറ്റ് ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ പ്ലസ് ടു പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 20 ശതമാനം പേർക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. 

ഈ വർഷം നിശ്ചയിച്ചിരിക്കുന്ന കട്ട് ഓഫ് മാർക്ക് 80 ശതമാനം വരെയാണ്. അപേക്ഷകർ 2021-22 ൽ പ്ലസ് ടു കഴിഞ്ഞ് ഏതെങ്കിലും ബിരുദ കോഴ്‌സിന് തുടർ പഠനം നടത്തുന്നവർ ആയിരിക്കണം. അപേക്ഷകർ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ (എൻ.എസ്.പി) വഴി നേരിട്ടോ www.scholarships.gov.in വഴിയോ നവംബർ 30 നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in ബന്ധപ്പെടേണ്ട ഇ-മെയിൽ: centralsectorscholarship@gmail.com. ഫോൺ: 9447096580, 04712306580.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios