Asianet News MalayalamAsianet News Malayalam

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ സിഇഒ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കരാറടിസ്ഥാനത്തില്‍ 3 വര്‍ഷത്തേക്കായിരിക്കും നിയമനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലും നിയമനം നല്‍കാവുന്നതാണ്.

can apply for ceo in startup mission
Author
Trivandrum, First Published Oct 2, 2020, 2:13 PM IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ നോഡല്‍ ഏജന്‍സിയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍(സിഇഒ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എന്‍ജിനീയറിംഗ് ബിരുദവും പ്രശസ്തമായ സ്ഥാപനത്തില്‍ നിന്നുള്ള മുഴുവന്‍ സമയ എംബിഎയുമാണ് വേണ്ട വിദ്യാഭ്യാസ യോഗ്യതകള്‍. പ്രായപരിധി 40-50 വയസ്സ്.

കരാറടിസ്ഥാനത്തില്‍ 3 വര്‍ഷത്തേക്കായിരിക്കും നിയമനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലും നിയമനം നല്‍കാവുന്നതാണ്. 2020 ഒക്ടോബര്‍ 14 രാത്രി 11.59 നകം അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാമാതൃക  http://startupmission.kerala.gov.in/career എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. 

ഉന്നതസാങ്കേതിക വ്യവസായ രംഗത്ത് 15 വര്‍ഷം പ്രവര്‍ത്തിപരിചയവും ഇക്കാലയളവില്‍ത്തന്നെ ഈ രംഗത്തെ സുപ്രധാന വിഭാഗത്തിന്‍റെയോ, സ്ഥാപനത്തിന്‍റെയോ തലവനായി 5 വര്‍ഷത്തെ പരിചയം, സ്റ്റാര്‍ട്ടപ്പ്-ഇന്‍കുബേഷന്‍ രംഗത്തെ 2 വര്‍ഷത്തെ പരിചയം എന്നിവയാണ് തസ്തികയിലേക്ക് ആവശ്യപ്പെടുന്നത്. ബിസിനസ് ഡെവലപ്മന്‍റ്, അന്താരാഷ്ട്ര വാണിജ്യ ബന്ധങ്ങള്‍, മികച്ച ആശയവിനിമയ മികവ്, നൂതനത്വം എന്നിവയില്‍ മികവ് തെളിയിച്ചയാളാകണം ഉദ്യോഗാര്‍ത്ഥി. കൂടുതല്‍ വിവരങ്ങള്‍ക്ക് hr@startupmission.in എന്ന ഇ മെയില്‍ വിലാസത്തിലോ അല്ലെങ്കില്‍  0471-2700270 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
 

Follow Us:
Download App:
  • android
  • ios