Asianet News MalayalamAsianet News Malayalam

കേരള സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസ വിഭാ​ഗത്തിൽ പ്രവേശനം ആരംഭിച്ചു

യുജി പ്രോ​ഗ്രാമുകൾക്ക് ഒക്ടോബർ 31ഉം പിജി പ്രോ​ഗ്രാമുകള്ക്ക് നവംബർ 18ഉം ആണ് അപേക്ഷകൾ സമർപ്പിക്കുവാനുള്ള അവസാന തീയതി.

can apply for distant education process in kerala university
Author
Trivandrum, First Published Oct 27, 2020, 10:46 AM IST


തിരുവനന്തപുരം: 2020-21 അധ്യയന വർഷം വിദൂര വിദ്യാഭ്യാസ പ്രോ​ഗ്രാമുകൾ നടത്താൻ യുജിസി അനുമതി നൽകിയ കേരളത്തിലെ ഏക സർവ്വകലാശാലയായ കേരള സർവ്വകലാശാലയിലെ വിദൂര വിദ്യാഭ്യാസത്തിന്റെ 2020-21 അധ്യയന വർഷത്തെ ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. www.sde.keralauniversity.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. 

മലയാളം, ഹിന്ദി, ഇം​ഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്സ്, ലൈബ്രറി സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, കപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ബിബിഎ, എന്നീ ബിരുദ പ്രോ​ഗ്രാമുകൾക്കും മലയാളം, ഹിന്ദി, ഇം​ഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, കൊമേഴ്സ്, എംബിഎ, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ലൈബ്രറി സയൻസ് എന്നീ ബിരുദാനന്തര പ്രോ​ഗ്രാമുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

സർവ്വകലാശാല നടത്തുന്ന റെ​ഗുലർ പ്രോ​ഗ്രാമുകളുടെ സിലബസ് തന്നെയാണ് വിദൂര വിദ്യാഭ്യാസത്തിനുമുള്ളത്. അപേക്ഷകൾ ഓൺലൈനായിട്ടാണ് സമർപ്പിക്കേണ്ടത്. ഫീസ് അടക്കാനും ഓൺലൈൻ സൗകര്യമുണ്ട്. യുജി പ്രോ​ഗ്രാമുകൾക്ക് ഒക്ടോബർ 31ഉം പിജി പ്രോ​ഗ്രാമുകള്ക്ക് നവംബർ 18ഉം ആണ് അപേക്ഷകൾ സമർപ്പിക്കുവാനുള്ള അവസാന തീയതി. 

യുജി/പിജി പ്രോ​ഗ്രാമുകളുടെ ഓൺലൈൻ അപേക്ഷയുടെ ശരിപ്പകർപ്പ്, അനുബന്ധരേഖകൾ എന്നിവ കാര്യവട്ടത്ത് പ്രവർത്തിക്കുന്ന വിദൂര വിദ്യാഭ്യാസ വിഭാ​ഗം ഓഫീസിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന യഥാക്രമം നവംബർ 5, നവംബർ 23 തീയതികൾക്ക് മുമ്പ് ലഭിച്ചിരിക്കണം. വിശദ വിവരങ്ങൾക്ക് www.ideku.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 


 

Follow Us:
Download App:
  • android
  • ios