Asianet News MalayalamAsianet News Malayalam

കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായത്തിനും സ്വർണ്ണപ്പതക്കത്തിനും അപേക്ഷ

അപേക്ഷാഫോം ഇമെയിലിൽ  ആവശ്യമുള്ളവർക്ക് ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട് ഇമെയിൽ വിലാസം അറിയിച്ചാൽ ഇമെയിലിൽ അയച്ചു കൊടുക്കും

can apply for educational support  and award
Author
Trivandrum, First Published Aug 19, 2020, 4:39 PM IST


തിരുവനന്തപുരം: കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ  മക്കൾക്കുള്ള 2020- 2021 വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനും ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ  എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്വർണ്ണപ്പതക്കത്തിനും അപേക്ഷ ക്ഷണിച്ചു.

അപേക്ഷാ ഫോറങ്ങൾ ബോർഡിന്റെ എല്ലാ ഓഫീസുകളിലും സൗജന്യമായി ലഭിക്കും. തപാലിൽ ആവശ്യമുള്ളവർക്ക് അഞ്ച് രൂപ സ്റ്റാമ്പ് പതിച്ച സ്വന്തം വിലാസമെഴുതിയ കവർ സഹിതം ചീഫ് എക്സിക്യൂട്ടീവ്  ഓഫീസർ, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ്, താളിക്കാവ്, കണ്ണൂർ-670001 എന്ന വിലാസത്തിൽ അപേക്ഷിക്കാം. 

അപേക്ഷകന്റെ ഫോൺ നമ്പർ, ഏത് ആനുകൂല്യത്തിന് വേണ്ടിയുള്ള അപേക്ഷയാണ് എന്ന വിവരവും വ്യക്തമായി ചേർക്കണം. അപേക്ഷാഫോം ഇമെയിലിൽ  ആവശ്യമുള്ളവർക്ക് ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട് ഇമെയിൽ വിലാസം അറിയിച്ചാൽ ഇമെയിലിൽ അയച്ചു കൊടുക്കും. പൂരിപ്പിച്ച അപേക്ഷകൾ  രേഖകൾ സഹിതം, ബന്ധപ്പെട്ട ജില്ലാ എക്സിക്യുട്ടീവ് ഓഫീസർമാർക്ക് സെപ്റ്റംബർ 20 നകം സമർപ്പിക്കണം. 

കൂടുതൽ വിവരങ്ങൾക്ക്: കണ്ണൂർ, കാസർഗോഡ്, വയനാട് ഫോൺ: 9387743190, 9446229713, കോഴിക്കോട്, മലപ്പുറം, പാലക്കാട് ഫോൺ :04962984709, 9747567564, എറണാകുളം, തൃശ്ശൂർ, ആലപ്പുഴ, കോട്ടയം  ഫോൺ :04842374935,  9446451942, തിരുവനന്തപുരം, കൊല്ലം  ഫോൺ: 04712326263, 9995091541.

Follow Us:
Download App:
  • android
  • ios