തിരുവനന്തപുരം: സർക്കാർ എൻജിനിയറിംഗ് കോളേജിലെ ഫൈൻ ആർട്‌സ് എക്‌സ്‌പെർട് തസ്തികയിലെ ഒരു ഒഴിവ് തസ്തിക മാറ്റം വഴി നികത്തുന്നതിനായി എല്ലാ സർക്കാർ വകുപ്പുകളിലെയും ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ 30 ന് മുൻപ് അപേക്ഷ ഉചിതമാർഗ്ഗേണ സമർപ്പിക്കണം.

അംഗീകൃത സർവകലാശാലയിൽ നിന്നോ സർക്കാർ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫൈൻ ആർട്ട്‌സിലോ കൊമേഴ്‌സ്യൽ ആർട്ടിലോ ഉള്ള ബിരുദമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തിൽ അംഗീകൃത സർവകലാശാല ബിരുദവും ഫൈൻ ആർട്‌സ്/കൊമേഴ്‌സ്യൽ ആർട്ടിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം.