Asianet News MalayalamAsianet News Malayalam

വിമുക്തഭടൻമാരുടെ ആശ്രിതരായ പെൺമക്കൾക്ക് നേഴ്‌സിംഗ് കോഴ്‌സ് പ്രവേശനം

അസൽ അപേക്ഷയും പ്രോസ്‌പെക്ടസിൽ ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട നേഴ്‌സിംഗ് സെന്റർ പ്രിൻസിപ്പലിന് നേരിട്ട് അയയ്ക്കണം. 

can apply for nursing course admission for daughters of ex service men
Author
Trivandrum, First Published Aug 20, 2020, 10:29 AM IST

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സിംഗ് സ്‌കൂളുകളിൽ ആരംഭിക്കുന്ന ഓക്‌സിലിയറി നേഴ്‌സിംഗ് ആന്റ് മിഡ്‌വൈഫ്‌സ് കോഴ്‌സിന്റെ പരിശീലനത്തിന് അപേക്ഷിക്കാം. പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ്സായ വിമുക്തഭടൻമാരുടെ ആശ്രിതരായ പെൺമക്കൾക്കും, പ്രതിരോധ സേനയിൽ സേവനത്തിലിരിക്കവെ മരണമടഞ്ഞവരുടെ ആശ്രിതരായ സ്ത്രീകൾക്കും സംവരണം ചെയ്ത സീറ്റുകളിലേക്ക് ശുപാർശക്കായി അപേക്ഷ ക്ഷണിച്ചു. 

ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ, തൈക്കാട്, തിരുവനന്തപുരം, ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ, തലയോലപ്പറമ്പ്, കോട്ടയം, ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ, പെരിങ്ങോട്ടുകുറിശ്ശി, പാലക്കാട്, ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ, കാസർഗോഡ് എന്നിവിടങ്ങളിലേക്കാണ് പ്രവേശനം.

അപേക്ഷാ ഫോറവും, പ്രോസ്‌പെക്ടസും www.dhs.kerala.gov.in ൽ ലഭിക്കും. അസൽ അപേക്ഷയും പ്രോസ്‌പെക്ടസിൽ ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട നേഴ്‌സിംഗ് സെന്റർ പ്രിൻസിപ്പലിന് നേരിട്ട് അയയ്ക്കണം. ഇതിന്റെ പകർപ്പ്, വിമുക്തഭട തിരിച്ചറിയൽ കാർഡ്, ബന്ധപ്പെട്ട ജില്ലാ സൈനികക്ഷേമ ഓഫീസറിൽ നിന്നും നേടിയ ആശ്രിത സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സൈനികക്ഷേമ ഡയറക്ടർ, സൈനികക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം-695033 എന്ന മേൽവിലാസത്തിൽ 27ന് വൈകിട്ട് അഞ്ചിനു മുമ്പായി ലഭ്യമാക്കണം.
 

Follow Us:
Download App:
  • android
  • ios