Asianet News MalayalamAsianet News Malayalam

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം

പ്ലസ്​വൺ മുതൽ പിഎച്ച്.ഡി വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് 2020-21 വർഷം നൽകുന്ന പോസ്​റ്റ്​മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

can apply for post metric scholarship
Author
Trivandrum, First Published Aug 28, 2020, 4:47 PM IST


തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ മുസ്​ലിം/ ക്രിസ്ത്യൻ/ സിഖ്/ ബുദ്ധ/പാഴ്‌സി/ ജൈന സമുദായങ്ങളിൽപെട്ട പ്ലസ്​വൺ മുതൽ പിഎച്ച്.ഡി വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് 2020-21 വർഷം നൽകുന്ന പോസ്​റ്റ്​മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

മുൻവർഷത്തെ ബോർഡ്/ യൂനിവേഴ്‌സിറ്റി പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോ തത്തുല്യ ഗ്രേഡോ ലഭിച്ച ഗവൺമെൻറ്​/ എയ്ഡഡ്/ അംഗീകൃത അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ ഹയർസെക്കൻഡറി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എം.ഫിൽ/ പിഎച്ച്.ഡി കോഴ്‌സുകളിൽ പഠിക്കുന്നവർക്കും എൻ.സി.വി.ടിയിൽ അഫിലിയേറ്റ് ചെയ്ത ഐ.ടി.ഐ/ ഐ.ടി.സികളിൽ പഠിക്കുന്നവർക്കും പ്ലസ് വൺ, പ്ലസ് ടു തലത്തിലുള്ള ടെക്‌നിക്കൽ/ വൊക്കേഷനൽ കോഴ്‌സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.

മുൻവർഷം സ്‌കോളർഷിപ്​ ലഭിച്ച വിദ്യാർഥികൾ മുൻവർഷത്തെ രജിസ്‌ട്രേഷൻ ഐ.ഡി ഉപയോഗിച്ച് റിന്യൂവലായി അപേക്ഷിക്കണം. ഫ്രഷ്, റിന്യൂവൽ അപേക്ഷകൾ www.scholarship.gov.in ലൂടെ ഒക്‌ടോബർ 31നകം ഓൺലൈനായി സമർപ്പിക്കണം. ഫോൺ: 9446096580, 9446780308, 0471-2306580.

Follow Us:
Download App:
  • android
  • ios