തിരുവനന്തപുരം: 2020-21 അക്കാദമിക് വർഷം ഭിന്നശേഷി, ന്യൂനപക്ഷ മതവിഭാഗത്തിലെ വിദ്യാർത്ഥികൾക്കുളള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് (ഫ്രഷ്/റിന്യൂവൽ) നവംബർ 30 വരെ അപേക്ഷിക്കാം. www.scholarships.gov.in  ലെ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ മുഖാന്തിരം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in  എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. ഫോൺ: 0471-2306580, 9446780308, 9446096580.