Asianet News MalayalamAsianet News Malayalam

ടെലിവിഷൻ ജേണലിസം പഠിക്കാൻ കെൽട്രോണിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

പ്രിന്റ്ജേണലിസം, ഓൺലൈൻ ജേണലിസം, മൊബൈൽ ജേണലിസം, ടെലിവിഷൻ പ്രോഗ്രാം ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും.
 

can apply for television journalism course in keltron
Author
Trivandrum, First Published Dec 30, 2020, 11:29 AM IST

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്സിന്റെ 2020-21 ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 30 വരെ അപേക്ഷ സ്വീകരിക്കും. ഫെബ്രുവരിയിൽ ക്ലാസുകൾ ആരംഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയ യുവതിയുവാക്കൾക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. മാധ്യമസ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്, പ്ലേസ്മെന്റ് സഹായം എന്നിവ പഠനസമയത്തു നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പ്രിന്റ്ജേണലിസം, ഓൺലൈൻ ജേണലിസം, മൊബൈൽ ജേണലിസം, ടെലിവിഷൻ പ്രോഗ്രാം ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളഡ്ജ് സെന്ററിൽ അപേക്ഷ സമർപ്പിക്കാം. ksg.keltron.in എന്ന വെബ്സൈറ്റിലും അപേക്ഷാഫോം ലഭിക്കും. ഓൺലൈൻ പഠനസൗകര്യം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് ബന്ധപെടുക: 8137969292. വിലാസം :കെൽട്രോൺ നോളഡ്ജ് സെന്റർ, സെക്കൻഡ് ഫ്‌ളോർ, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ  വിമൺസ് കോളേജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം - 695014.

Follow Us:
Download App:
  • android
  • ios