തിരുവനന്തപുരം:  മലയാള ഭാഷയെ സാങ്കേതിക വിദ്യ സൗഹൃദമാക്കുന്നതിനുള്ള മികച്ച പ്രവർത്തനങ്ങൾക്കായി മലയാളം മിഷൻ ഏർപ്പെടുത്തിയ ഭാഷാ പ്രതിഭ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും മൊമെന്റോയും അടങ്ങുന്നതാണ് പുരസ്കാരം. മാതൃഭാഷാ സാങ്കേതിക വിദ്യാരം​ഗത്ത് പ്രഖ്യാപിക്കുന്ന പ്രഥമ പുരസ്കാരമാണ് മലയാള ഭാഷാ പ്രതിഭാ പുരസ്കാരം. 

സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള പരിഭാഷ, യൂണിക്കോഡ് അം​ഗീകൃത ഫോണ്ട് രൂപവത്കരണം, ഭാഷാ പ്രചരണത്തിന് സാങ്കേതിക വിദ്യയുടെ ഉപയോ​ഗം, സാമൂഹിക മാധ്യമങ്ങളിലെ മലയാള ഭാഷാ വിനിയോ​ഗത്തെ അനായാസമാക്കുന്നതിനുള്ള മികവ്, മലയാളത്തനിമയുളള ഫോണ്ടുകളുടെ രൂപവത്കരണം എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള സാങ്കേതിക വിദ്യകൾ ഉപയോ​ഗിച്ചുളള  ക്രിയാത്മക പ്രവർത്തനങ്ങൾ എന്നീ ഘടകങ്ങൾ പരി​ഗണിച്ചാണ് പുരസ്കാരം. വ്യക്തികൾക്കും സർക്കാർ സർക്കാരിതര സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. കൂടുതൽ  വിവരങ്ങൾക്ക് www.mm.kerala.gov.in ൽ ലഭിക്കും.