Asianet News MalayalamAsianet News Malayalam

മത്സര പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു; ജനുവരി ഒന്നിന് ആരംഭം

പരിശീലനം സൗജന്യമാണ്.  ഇംഗ്ലീഷ്, മലയാളം, ഗണിതം, റീസണിംഗ്, ജോഗ്രഫി, ജനറൽ സയൻസ്, ഭരണഘടന, ഇന്ത്യാ ചരിത്രം, മറ്റു പൊതു വിജ്ഞാനം എന്നിവയിൽ ഊന്നിയായിരിക്കും ക്ലാസുകൾ.

can apply for training of competition examination
Author
Trivandrum, First Published Dec 3, 2020, 10:03 AM IST


തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ കേന്ദ്ര-സംസ്ഥാനങ്ങളിലെ വിവിധ മത്സര പരീക്ഷകൾക്ക് പരിശീലനം നൽകുന്ന കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത് സെന്ററിലെ പരിശീലന കോഴ്‌സുകളായ സി.സി.എം.വൈൽ അപേക്ഷ ക്ഷണിച്ചു. ജനുവരി ഒന്നിനു ആരംഭിക്കുന്ന പരിശീലന കോഴ്‌സിലേക്ക് മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങൾക്ക് അപേക്ഷിക്കാം. 

പരിശീലനം സൗജന്യമാണ്.  ഇംഗ്ലീഷ്, മലയാളം, ഗണിതം, റീസണിംഗ്, ജോഗ്രഫി, ജനറൽ സയൻസ്, ഭരണഘടന, ഇന്ത്യാ ചരിത്രം, മറ്റു പൊതു വിജ്ഞാനം എന്നിവയിൽ ഊന്നിയായിരിക്കും ക്ലാസുകൾ. സംസ്ഥാനത്തുടനീളം 56 സെന്ററുകളിൽ 40 മുതൽ 100 വരെ വിദ്യാർത്ഥികൾക്കാണ് പ്രവേശനം. മത്സര പരീക്ഷകളുടെയും മുഖാമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. അതതു കേന്ദ്രങ്ങളിൽ നടക്കുന്ന പരീക്ഷകളുടെ അടിസ്ഥാനത്തിൽ ഓരോ കേന്ദ്രത്തിലേക്കും പ്രവേശനം നേടാം. ജൂലൈ ഒന്നു മുതൽ ഡിസംബർ 31 വരെയും ജനുവരി ഒന്നു മുതൽ ജൂൺ 30 വരെയും നീളുന്ന ആറു മാസ ക്ലാസുകളാണ്  സി.സി.എം.വൈയിൽ ക്രമീകരിച്ചിരിക്കുന്നത്. 

ഡിഗ്രി, പ്ലസ് ടു, ഹോളിഡേ  എന്നിങ്ങനെയാണ് ബാച്ചുകൾ. ഓരോ ജില്ലയിലെയും സി.സി.എം.വൈയിൽ നിന്നും അപേക്ഷാ ഫോം ലഭിക്കും. 15 വരെ അപേക്ഷ സമർപ്പിക്കാം. ഡിസംബർ 20-ന് വിവിധ കേന്ദ്രങ്ങളിൽ മത്സര പരീക്ഷ നടക്കും. വിശദ വിവരങ്ങൾക്ക്: തിരുവനന്തപുരം (04712337376), കൊല്ലം (04762664217) പത്തനംതിട്ട (04682238188), ആലപ്പുഴ (04772287869), കണ്ണനല്ലൂർ, കായംകുളം (9447503207), കോട്ടയം (04828202069), ഇടുക്കി (04862209817), എറണാകുളം (04842621897), മട്ടാഞ്ചേരി (7356637887), തൃശൂർ (04802804859), പാലക്കാട് (04912506321), മലപ്പുറം (04942468176), കോഴിക്കോട് (04952724610), പട്ടാമ്പി, പേരാമ്പ്ര (9446567273), വയനാട് (04936202228), കണ്ണൂർ (04985209677), കാസർഗോഡ് (04994281142).

Follow Us:
Download App:
  • android
  • ios