തിരുവനന്തപുരം: കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാല, പൂക്കോട് വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. ഡിപ്ലോമ/പി.ജി.ഡിപ്ലോമ/ബി.എസ്സി. പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ്/ എം.എസ്./ എം.എസ്സി. പ്രോഗ്രാമുകളിലേക്ക് ഓഗസ്റ്റ് 27 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 

എം.വി.എസ്സി./ എം.ടെക്./ പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്ക് സെപ്റ്റംബര്‍ 24 വരെ അപേക്ഷിക്കാം. ടെക്നോളജി വിദൂര വിദ്യാഭ്യാസ പ്രോഗ്രാമിലേക്ക് ഒക്ടോബര്‍ 11 വരെയും www.kvasu.ac.in വഴി അപേക്ഷിക്കണം. എല്ലാ കോഴ്സുകള്‍ക്കും ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് വഴിയാണ് പ്രവേശനം.