ദില്ലി: ദേശീയ ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷ(നാറ്റ)യ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷാര്‍ഥികള്‍ക്ക് nata.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ ഇതിനുള്ള ഓപ്ഷന്‍ ലഭ്യമാകും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടെയാണ് ഇത്തവണ ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത്. 

ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ അഡ്മിറ്റ് കാര്‍ഡില്‍ ലഭ്യമാണ്. ഓഗസ്റ്റ് 21-നും 22-നും നാറ്റ മോക്ക് ടെസ്റ്റുകൾ നടത്തിയിരുന്നു. രണ്ടുഘട്ടമായാണ് ഇത്തവണ പരീക്ഷ നടത്തുന്നത്. ആദ്യഘട്ടം ഓഗസ്റ്റ് 29-നും രണ്ടാംഘട്ടം സെപ്റ്റംബർ രണ്ടാംവാരം മുതല്‍ നടക്കും.