Asianet News MalayalamAsianet News Malayalam

കാനറാ ബാങ്കിൽ 220 സ്പെഷ്യലിസ്റ്റ് ഓഫീസര്‍; ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പരീക്ഷ

ജനുവരി/ഫെബ്രുവരി മാസങ്ങളിലായിരിക്കും പരീക്ഷ. മാനേജര്‍, സീനിയര്‍ മാനേജര്‍ തസ്തികയില്‍ എസ്.ടിക്കാര്‍ക്ക് മാത്രമുള്ള പ്രത്യേക റിക്രൂട്ടമെന്റാണ്. 

canara bank specialist officer
Author
Delhi, First Published Nov 27, 2020, 4:18 PM IST

ദില്ലി: കാനറാ ബാങ്കിലെ 220 സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് പട്ടികവര്‍ഗക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ കാറ്റഗറിയിലാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം. എഴുത്തുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ജനുവരി/ഫെബ്രുവരി മാസങ്ങളിലായിരിക്കും പരീക്ഷ. മാനേജര്‍, സീനിയര്‍ മാനേജര്‍ തസ്തികയില്‍ എസ്.ടിക്കാര്‍ക്ക് മാത്രമുള്ള പ്രത്യേക റിക്രൂട്ടമെന്റാണ്. 

ഒഴിവുകള്‍: ബാക്അപ് അഡ്മിനിസ്ട്രേറ്റര്‍-4, എക്സ്ട്രാക്ട്, ട്രാന്‍സ്ഫോം ആന്‍ഡ് ലോഡ് (ഇ.ടി.എല്‍.) സ്പെഷ്യലിസ്റ്റ്-5, ബി.ഐ. സ്പെഷ്യലിസ്റ്റ്-5, ആന്റി വൈറസ് അഡ്മിനിസ്ട്രേറ്റര്‍-5, നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍-10, ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍-12, ഡെവലപ്പര്‍/പ്രോഗ്രാമേഴ്സ്-25, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍-21, എസ്.ഒ.സി. അനലിസ്റ്റ്-4, മാനേജര്‍-ലോ-43, കോസ്റ്റ് അക്കൗണ്ട ന്റ്-1, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്-20, മാനേജര്‍-ഫിനാന്‍സ്-21, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അനലിസ്റ്റ്-4, എത്തിക്കല്‍ ഹാക്കര്‍ ആന്‍ഡ് പെനിട്രേഷന്‍ ടെസ്റ്റേഴ്സ്-2, സൈബര്‍ ഫോറെന്‍സിക് അനലിസ്റ്റ്-2, ഡേറ്റാ മൈനിങ് എക്സ്പെര്‍ട്ട്-2, ഒ.എഫ്.എസ്.എ.എ. അഡ്മിനിസ്ട്രേറ്റര്‍-2, ഒ.എഫ്.എസ്.എസ്. ടെക്നോ ഫങ്ഷണല്‍-5, ബേസ് 24 അഡ്മിനിസ്ട്രേറ്റര്‍-2, സ്റ്റോറേജ് അഡ്മിനിസ്ട്രേറ്റര്‍-4, മിഡില്‍വേര്‍ അഡ്മിനിസ്ട്രേറ്റര്‍-5, ഡേറ്റാ അനലിസ്റ്റ്-2, മാനേജര്‍-13, സീനിയര്‍ മാനേജര്‍-1. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 15. വെബ്സൈറ്റ് : www.canarabank.com. 

Follow Us:
Download App:
  • android
  • ios