Asianet News MalayalamAsianet News Malayalam

ഫോട്ടോഗ്രഫി വിഡിയോഗ്രഫി രംഗത്ത് മികച്ച കരിയർ സ്വന്തമാക്കാം

വെഡ്‌ഡിങ് ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും മുതൽ ന്യൂസ്, വൈൽഡ് ലൈഫ്, ഫാഷൻ, സിനിമ, പരസ്യം, ട്രാവൽ, സ്പോർട്സ്, ടൂറിസം എന്നിങ്ങനെ വിവിധ മേഖലകളിൽ മികച്ച തൊഴിൽ സാധ്യത ഉറപ്പു നൽകുന്ന രംഗമാണിത്.

Career options in Photography and Videography
Author
Ernakulam, First Published Jun 24, 2021, 6:14 PM IST

ഫോട്ടോകളും വീഡിയോകളും നിത്യ ജീവിതത്തിന്റെ ഭാഗമാകുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. എവിടെയും എപ്പോഴും സെൽഫികളും വീഡിയോകളും എടുക്കുകയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ തലമുറയുടെ ശീലം. എന്നാൽ ഒന്ന് ശ്രമിച്ചാൽ മികച്ച വരുമാനം കൂടി കണ്ടെത്താനാകുന്ന മേഖലയാണ് ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു ഹോബി മികച്ച വരുമാനം കൂടി കണ്ടെത്തിതരുന്നു എന്നത് ഈ രംഗത്തേയ്ക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്ന ഒരു പ്രധാന ഘടകമാണ്. നിങ്ങളുടെ ഹോബി ഒരു പ്രൊഫഷൻ ആക്കി മാറ്റാനും അതിൽ നിന്നും മികച്ച വരുമാനം നേടാനും സാധിക്കുന്നു എന്നതാണ് ഈ മേഖലയ്ക്ക് യുവാക്കൾക്കിടയിൽ പ്രചാരം കൂടുന്നതിന് കാരണം. 

വെഡ്‌ഡിങ് ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും മുതൽ ന്യൂസ്, വൈൽഡ് ലൈഫ്, ഫാഷൻ, സിനിമ, പരസ്യം, ട്രാവൽ, സ്പോർട്സ്, ടൂറിസം എന്നിങ്ങനെ വിവിധ മേഖലകളിൽ മികച്ച തൊഴിൽ സാധ്യത ഉറപ്പു നൽകുന്ന രംഗമാണിത്. കൂടാതെ സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങുന്നതിനും ഈ രംഗത്തെ പ്രാവീണ്യം ധാരാളം മതി. ഇന്റർനെറ്റ് ഇ കോമേഴ്‌സ് സംവിധാനങ്ങൾ വ്യാപകമായിരിക്കുന്ന ഈ കാലത്ത് ഒരു ഫ്രീലാൻസർ ആയി തന്നെ പ്രവർത്തിച്ച് സ്വന്തമായെടുക്കുന്ന ഫോട്ടോകളും വിഡിയോകളും ലോകമെമ്പാടും എത്തിക്കാനാകും. ഇതിന് സഹായിക്കുന്ന ഗെറ്റി ഇമേജസ്, ഷട്ടർ സ്റ്റോക്ക് തുടങ്ങിയ പ്ലാറ്റുഫോമുകൾ വലിയ പ്രതിഫലമാണ് വിൽക്കുന്ന ഓരോ ഫോട്ടോയ്ക്കും നൽകുന്നത്. 

സ്വന്തമായി പഠിച്ച് മികച്ച ഒരു  ഫോട്ടോഗ്രാഫറോ വീഡിയോഗ്രാഫറോ ആവുക എന്നത് ഏറെ നാളത്തെ അധ്വാനം ആവശ്യമുള്ള ഒന്നാണ്. മാത്രവുമല്ല ഈ രംഗത്ത് ഒരു ജോലിയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഒരു ഡിഗ്രിയോ ഡിപ്ലോമയോ നേടുകയാവും ഉചിതം. മികച്ച ഒരു ഇന്സ്റ്റിട്യൂട്ടിൽ പഠിക്കുമ്പോൾ ഈ രംഗത്തെ വിദഗ്ദ്ധരിൽ നിന്നും ലഭിക്കുന്ന അറിവുകളും പരിചയവും ഭാവിയിൽ നിങ്ങളുടെ വളർച്ചയിൽ നിർണ്ണായകമാകാനും മതി. 

18 വയസ്സ് മുതൽ ഉള്ളവർക്ക് പഠിക്കാവുന്ന ഡിപ്ലോമ കോഴ്സുകൾ ഉണ്ട്. ഇത്തരത്തിൽ ഒന്നാണ് തൃശ്ശൂർ ആസ്ഥാനമായ ഐബിസ് മീഡിയ സ്കൂൾ ഏഷ്യാനെറ്റ് ഓൺലൈനുമായി ചേർന്നൊരുക്കുന്ന ഡിപ്ലോമ ഇൻ  ഫോട്ടോഗ്രഫി ആൻഡ് വീഡിയോഗ്രഫി. അഞ്ചു മാസ കാലാവധിയുള്ള ഈ കോഴ്സ് പ്രാക്ടിക്കലിന് കൂടുതൽ ഊന്നൽ കൊടുത്തുകൊണ്ടുള്ളതാണ്.  ഫോട്ടോഗ്രഫി വീഡിയോഗ്രഫി രംഗത്തെ ഏറ്റവും മികച്ച അധ്യാപകർ നയിക്കുന്ന ക്ലാസ്സുകൾക്കൊപ്പം നിങ്ങൾക്ക് ഇഷ്ടപ്പെട്ട മേഖലയിൽ വിദഗ്ധ പരിശീലനം നേടുന്നതിനും അവസരമുണ്ട്. കൂടാതെ ഫോട്ടോഷോപ്പും വീഡിയോ എഡിറ്റിങ്ങും കോർസിന്റെ ഭാഗമായി പഠിപ്പിക്കുന്നതാണ്. ഇതോടൊപ്പം സ്വന്തമായി ഇഷ്ടപ്പെട്ട വിഷയത്തിൽ ഒരു പ്രൊജക്റ്റ് ചെയ്യുന്നതിനും വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും. 

വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് അമേരിക്കൻ ഗവണ്മെന്റ് അംഗീകൃത സ്ഥാപനമായ IACET (International Accreditors for Continuing Education and Training) സർട്ടിഫിക്കേഷൻ ആണ് ലഭിക്കുക. ഇന്ത്യയിൽ മാത്രമല്ല വിദേശത്ത് ജോലി നേടണം എന്ന് ആഗ്രഹിക്കുന്നവർക്കും ഏറെ സഹായകമാകുന്ന സർട്ടിഫിക്കറ്റ് ആണിത്. കൂടുതൽ അറിയാൻ https://bit.ly/3eu0YAG 

Follow Us:
Download App:
  • android
  • ios