അപേക്ഷയോടൊപ്പം അംഗത്തിന്റെ ക്ഷേമനിധി ഐ ഡി കാർഡ്, കുട്ടിയുടെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെയും ഇപ്പോൾ പാസായ കോഴ്‌സിന്റെ മാർക്ക് ലിസ്റ്റുകളുടെയും സർട്ടിഫിക്കറ്റുകളുടെയും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, കുട്ടിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ (ഒരെണ്ണം) എന്നിവ ഹാജരാക്കണം. 

തിരുവനന്തപുരം: 2019-20 അധ്യയന വർഷം ബിരുദ-ബിരുദാനന്തര (പ്രൊഫഷണൽ കോഴ്‌സ് ഉൾപ്പെടെ) കോഴ്‌സുകളിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്ക് വാങ്ങി വിജയിച്ച കേരള ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡിന് അംഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം അംഗത്തിന്റെ ക്ഷേമനിധി ഐ ഡി കാർഡ്, കുട്ടിയുടെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെയും ഇപ്പോൾ പാസായ കോഴ്‌സിന്റെ മാർക്ക് ലിസ്റ്റുകളുടെയും സർട്ടിഫിക്കറ്റുകളുടെയും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, കുട്ടിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ (ഒരെണ്ണം) എന്നിവ ഹാജരാക്കണം. കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളിൽ നിന്ന് കോഴ്‌സ് പൂർത്തിയാക്കിയവർ കേരളത്തിലെ സർവകലാശാലകൾ നൽകുന്ന തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷകൾ 15നകം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ എത്തിക്കണം.