Asianet News MalayalamAsianet News Malayalam

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ കംപാർട്ട്മെന്റ് പരീക്ഷ 2022: അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ

10th, 12th ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കുള്ള CBSE കമ്പാർട്ട്മെന്റ് പരീക്ഷ 2022 അഡ്മിറ്റ് കാർഡ് ആണ്  സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പുറത്തിറക്കിയത്.

CBSE Compartment exam admit card published on website
Author
Delhi, First Published Aug 15, 2022, 4:35 PM IST

ദില്ലി: സിബിഎസ് ഇ പരീക്ഷ കംപാർട്ട്മെൻ് എക്സാം 2022 അഡ്മിറ്റ് കാർഡ് ഔദ്യോ​ഗിക  വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 10th, 12th ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കുള്ള CBSE കമ്പാർട്ട്മെന്റ് പരീക്ഷ 2022 അഡ്മിറ്റ് കാർഡ് ആണ്  സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പുറത്തിറക്കിയത്. റെ​ഗുലർ വിദ്യാർത്ഥികൾക്കായുള്ള അഡ്മിറ്റ് കാർഡ് ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, parikshasangam.cbse.gov.in എന്നിവയിൽ നിന്നും വിദ്യാർത്ഥികൾക്ക് ഡൗൺലോഡ് ചെയ്യാം. 

ഡൗൺലോഡ് ചെയ്യേണ്ടെതെങ്ങനെ?
ഔദ്യോദ​ഗിക വെബ്സൈറ്റായ cbse.gov.in സന്ദർശിക്കുക. തുടർന്ന് പരീക്ഷ സം​ഗം പോർട്ടൽ എന്ന ലിങ്ക് ഓപ്പൺ ചെയ്യുക
പരീ​ക്ഷ സം​ഗം പോർട്ടലിൽ പ്രീ എക്സാം ആക്റ്റിവിറ്റീസ് എന്ന ലിങ്ക് ഓപ്പൺ ചെയ്യുക
തുടർന്ന് Admit Card, Centre Material for Comptt Exam 2022  എന്ന ലിങ്ക് ക്ലിക്ക്  ചെയ്യുക
ഓൺലൈൻ യൂസർ ഐ‍ഡി നൽകുക
അഡ്മിറ്റ് കാർഡ് പ്രിന്റൗട്ട് എടുക്കുക

94.40 ശതമാനം വിജയമാണ് ഇക്കുറി സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലത്തിൽ ഉണ്ടായത്. തിരുവനന്തപുരമാണ് മേഖലകളിൽ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.68 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെൺകുട്ടികളിൽ 95.21 ശതമാനം പേർ വിജയം നേടി. സി ബി എസ് ഇ റിസൾട്ടസ്, ഡിജിലോക്കർ, എന്നീ സർക്കാർ വെബ്സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം അറിയാനാവും.

ഏറെ നീണ്ടു നിന്ന അനിശ്ചിതത്വത്തിന് ഒടുവിലാണ് സി ബി എസ് ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്. 92.71  ശതമാനം വിദ്യാർത്ഥികൾ ഉപരി പഠനത്തിന് അർഹരായി. ഏറ്റവും കൂടുതൽ വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്. 98.83 ശതമാനം. സംസ്ഥാനങ്ങളിലെ വിജയ ശതമാനത്തിൽ രണ്ടാം സ്ഥാനം കേരളത്തിലാണ്. ആന്ധ്ര പ്രദേശിനാണ്  ഒന്നാം സ്ഥാനം.  പ്ലസ് ടു പരീക്ഷയിൽ 94.54 ശതമാനം പെൺകുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നൂറ് ശതമാനം വിജയമുണ്ട്. cbse.nic.in എന്ന സെറ്റിൽ ഫലം ലഭ്യമാകും. അതേസമയം കൊവിഡ് സാഹചര്യത്തിൽ ഇളവ് വന്നതോടെ അടുത്ത വർഷം ഫെബ്രുവരി പതിനഞ്ച് മുതൽ പ്ലസ്ടു പരീക്ഷ നടത്തുമെന്നും സി ബി എസ് ഇ അറിയിച്ചു.

Follow Us:
Download App:
  • android
  • ios