Asianet News MalayalamAsianet News Malayalam

CBSE : ഗുജറാത്ത് കലാപം സംബന്ധിച്ച ചോദ്യം; കുരുക്കിലായി സിബിഎസ്ഇ, ഒടുവില്‍ മാപ്പ് പറച്ചില്‍

സോഷ്യോളജി ടേം 1ന്റെ പരീക്ഷയിലെ പ്രസ്തുത ചോദ്യം അനുചിതമാണെന്നും സിബിഎസ്ഇയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതാണെന്നും സിബിഎസ്ഇ ആസ്ഥാനത്ത് നിന്നുള്ള ട്വീറ്റ് വിശദമാക്കുന്നു. ഈ ചോദ്യം പരീക്ഷ പേപ്പറില്‍ വരാനിടയായതില്‍ ഖേദിക്കുന്നുവെന്നും ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും സിബിഎസ്ഇ

CBSE issued an apology for inappropriate question asked in board paper
Author
Vadodara, First Published Dec 2, 2021, 8:47 AM IST

12ാം ക്ലാസ് വിദ്യാര്‍ഥികളുടെ ബോര്‍ഡ് പരീക്ഷയുടെ (Board Exam) ചോദ്യ പേപ്പറിനേക്കുറിച്ച് ക്ഷമാപണവുമായി സിബിഎസ്ഇ (CBSE). സോഷ്യോളജി ചോദ്യപേപ്പറിലെ ഗുജറാത്ത് കലാപം (Gujarat Riot) സംബന്ധിച്ച ചോദ്യത്തേക്കുറിച്ചാണ് ക്ഷമാപണം. 2002ല്‍ ഗുജറാത്തിൽ മുസ്ലീം വിരുദ്ധ അക്രമത്തിന്റെ അഭൂതപൂർവമായ വ്യാപനമുണ്ടായത് ഏത് സര്‍ക്കാരിന്‍റെ കാലത്താണ് എന്നായിരുന്നു വിവാദമായ ചോദ്യം.

കോണ്‍ഗ്രസ്, ബിജെപി, ഡെമോക്രാറ്റിക്, റിപബ്ലിക്കന്‍ എന്നിങ്ങനെ നാല് ഓപ്ഷനുകളായിരുന്നു ഉത്തരങ്ങള്‍ക്കായി നല്‍കിയത്. 23ാമത്തെ ചോദ്യമാണ് സിബിഎസ്ഇയെ വിവാദത്തിലാക്കിയത്. സോഷ്യോളജി ടേം 1ന്റെ പരീക്ഷയിലെ പ്രസ്തുത ചോദ്യം അനുചിതമാണെന്നും സിബിഎസ്ഇയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതാണെന്നും സിബിഎസ്ഇ ആസ്ഥാനത്ത് നിന്നുള്ള ട്വീറ്റ് വിശദമാക്കുന്നു. ഈ ചോദ്യം പരീക്ഷ പേപ്പറില്‍ വരാനിടയായതില്‍ ഖേദിക്കുന്നുവെന്നും ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.

നിലവാരമുള്ളതും പാഠ്യ വിഷയങ്ങളെ ഊന്നിയുളളതുമാകണം ചോദ്യങ്ങള്‍ എന്നിരിക്കെയാണ് പരീക്ഷയ്ക്ക് വിവാദമായ ചോദ്യമെത്തുന്നത്. മതപരമായ ആളുകളുടെ തിരഞ്ഞെടുപ്പുകളെ ഒരു തരത്തിലും ചോദ്യം ചെയ്യുന്നത് ആവരുത് ചോദ്യങ്ങളെന്നും സിബിഎസ്ഇ നിര്‍ദ്ദേശമിരിക്കെയാണ് മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന നിലയിലുള്ള ചോദ്യമെത്തുന്നത്.

എന്നാല്‍ ചോദ്യം പാഠഭാഗത്ത് നിന്ന് വ്യക്തമാക്കുന്നതാണ് സിബിഎസ്ഇയുടെ ക്ഷമാപണത്തോടുള്ള ആളുകളുടെ പ്രതികരണം. വിവാദമായ പാഠഭാഗത്തിന്‍റെ ഭാഗത്തിന്‍റെ ചിത്രങ്ങളും ക്ഷമാപണത്തിന് മറുപടിയായി നല്‍കുന്നുണ്ട്. പന്ത്രണ്ടാം ക്ലാസിലെ സോഷ്യോളജി ടെക്സ്റ്റ് ബുക്കിലെ 141ാം പേജിലാണ് പ്രസ്തുത ഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികളെ പാഠ പുസ്തകത്തില്‍ പഠിപ്പിച്ചത് തന്നെയാണ് ചോദ്യത്തില്‍ വന്നതെന്നാണ് സിബിഎസ്ഇക്കെതിരെ ഉയരുന്ന വിമര്‍ശനം. 
 

Follow Us:
Download App:
  • android
  • ios