ദില്ലി: സിബിഎസ്ഇ പ്ലസ്‌ടു പരീക്ഷ ജൂലൈയിൽ നടത്താനുള്ള നിർദ്ദേശത്തിൽ അന്തിമ തീരുമാനം ഇന്ന്. കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്തുന്നതിനെതിരെ രക്ഷിതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ നാളെ മറുപടി നല്‍കണമെന്ന് സിബിഎസ്ഇക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. 

ഈ സാഹചര്യത്തിൽ പരീക്ഷ നടത്തിപ്പിന് പകരം ഇന്‍റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ പരീക്ഷ ഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന. കൂടാതെ ഗ്രേഡുകൾ കുറഞ്ഞെന്ന് പരാതിയുള്ള വിദ്യാർത്ഥികൾ ഈ വർഷം അവസാനത്തോടെ പരീക്ഷ നടത്താനും സിബിഎസ്ഇ പദ്ധതിയിടുന്നു. കേരളം അടക്കം പല സംസ്ഥാനങ്ങളും പ്ലസ്‌ടു, പത്താം ക്ലാസ് പരീക്ഷകൾ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പരീക്ഷ നടത്തിയുള്ള ഫല പ്രഖ്യാപനത്തിന് പകരം പുതിയ മാർഗങ്ങൾ സിബിഎസ്ഇ തേടുന്നത്.

Read more: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സംവദിക്കും: മന്ത്രി രമേഷ് പൊഖ്റിയാൽ