Asianet News MalayalamAsianet News Malayalam

എംജി യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് കോഴ്സുകൾ; യോ​ഗ്യത പ്ലസ്ടൂ, പ്രീഡി​ഗ്രി

ഹാത്മാഗാന്ധി സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് ലൈഫ് ലോങ്ങ്‌ ലേണിങ് ആന്റ് എക്സ്റ്റൻഷൻ നടത്തിവരുന്ന വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

certificate courses in mg universty
Author
Trivandrum, First Published Jun 21, 2021, 9:06 AM IST

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് ലൈഫ് ലോങ്ങ്‌ ലേണിങ് ആന്റ് എക്സ്റ്റൻഷൻ നടത്തിവരുന്ന വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 120 മണിക്കൂറാണ് കോഴ്സ് ദൈർഘ്യം. ഫീസ് 5200 രൂപ. പ്രീഡിഗ്രി/പ്ലസ്ടു ജയിച്ചിരിക്കണം.

കോഴ്സുകൾ: സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കൗൺസിലിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റീസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ യോഗിക് സയൻസ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഗ്രാഫിക് ഡിസൈനിംഗ് ആന്റ് യു ഐ എക്സ്പർട്ടൈസ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫങ്ഷണൽ ഇംഗ്ലീഷ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ അപ്ലൈഡ് ക്രിമിനോളജി, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ട്രാൻസ്ലെഷൻ സ്റ്റഡീസ് ആന്റ് പ്രാക്ടിസ്, ഡിപ്ലോമ കോഴ്സ് ഇൻ കൗൺസിലിംഗ്.

ഡിപ്ലോമ കോഴ്സിന് 180 മണിക്കൂറാണ് കോഴ്സ് ദൈർഘ്യം. ഫീസ് 8300 രൂപ. പ്രീഡിഗ്രി/പ്ലസ്ടു കൂടാതെ ഈ വകുപ്പിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കൗൺസിലിംഗ് പാസായിരിക്കണം സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഓർഗാനിക് ഫാമിംഗ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ആർട്ട് ഓഫ് ഹാപ്പിനെസ് – എന്നിവയ്ക്ക് എഴുത്തും, വായനയും അറിഞ്ഞിരുന്നാൽ മതി. പ്രായപരിധി ഇല്ല. വിശദവിവരത്തിന് ഫോൺ: 8301000560, 9544981839, 0481-2731560, 2731724.
 

Follow Us:
Download App:
  • android
  • ios