Asianet News MalayalamAsianet News Malayalam

സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്: ജനുവരി 11വരെ നീട്ടി; ആർക്കൊക്കെ അപേക്ഷിക്കാം?

അതത് സ്ഥലങ്ങളിലെ സ്ഥിര താമസക്കാരായ മുസ്ലീം, ലത്തീന്‍ ക്രിസ്ത്യന്‍/പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. 

CH Muhammad Koya Scholarship Extended until January 11
Author
Trivandrum, First Published Dec 31, 2020, 2:23 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ ജനുവരി 11 വരെ അപേക്ഷിക്കാം. ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം ഡിസംബർ 27ന് അവസാനിച്ചിരുന്നു. അപേക്ഷ രജിസ്റ്റര്‍ ചെയ്യുവാനായി  www.minoritywelfare.kerala.gov.in  എന്ന വെബ്‌സൈറ്റ് കാണുക. 

അതത് സ്ഥലങ്ങളിലെ സ്ഥിര താമസക്കാരായ മുസ്ലീം, ലത്തീന്‍ ക്രിസ്ത്യന്‍/പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. ബിരുദക്കാര്‍ക്ക് 5,000 രൂപാ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 6,000 രൂപാ വീതവും, പ്രൊഫഷണല്‍ കോഴ്‌സുകാര്‍ക്ക് 7,000 രൂപാ വീതവും ഹോസ്റ്റല്‍ സ്റ്റൈപന്റ് ഇനത്തില്‍ 13,000 രൂപാ വീതവുമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

ആര്‍ക്കൊക്കെ അപേക്ഷിക്കാം?

1 മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ ലഭിച്ച് സ്വാശ്രയ മെഡിക്കല്‍/ എന്‍ജിനിയറിങ് കോളജുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം
2. ഒരു വിദ്യാര്‍ത്ഥിനിക്ക് സ്‌കോളര്‍ഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്റ്റൈപന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിനാണ് അപേക്ഷിക്കാനാവുക.
3. ആദ്യ വര്‍ഷങ്ങളില്‍ അപേക്ഷിക്കാന്‍ കഴിയാതെ പോയവര്‍ക്കും ഇപ്പോള്‍ പഠിക്കുന്ന വര്‍ഷത്തേക്ക് അപേക്ഷിക്കാം.
4. അപേക്ഷകര്‍ യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം.
5. കോളേജ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാം.
6. കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയരുത് (ബി.പി.എല്‍ കാര്‍ക്ക് മുന്‍ഗണന).
7. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.


 

Follow Us:
Download App:
  • android
  • ios