Asianet News MalayalamAsianet News Malayalam

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സർക്കിൾ ബേസ്ഡ് ഓഫീസർമാർ; അവസാന തീയതി ഓ​ഗസ്റ്റ് 16

ഏതെങ്കിലും ഷെഡ്യൂൾഡ്​ കമേഴ്​സ്യൽ ബാങ്ക്​ അല്ലെങ്കിൽ റീജനൽ റൂറൽ ബാങ്കിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം. 

circle based officers vacancy in sbi
Author
Delhi, First Published Aug 3, 2020, 4:33 PM IST

ദില്ലി: സ്​​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ (എസ്​.ബി.ഐ) സർക്കിൾ ബേസ്ഡ്​ ഓഫിസർമാരെ തേടുന്നു. വിവിധ സർക്കിളുകളിലായി 3850 ഒഴിവുകളുണ്ട്​. ഓരോ സർക്കിളിലും ലഭ്യമായ ഒഴിവുകൾ ചുവടെ. ശമ്പള നിരക്ക്​ 23,700-42,020 രൂപ.

അഹ്​മദാബാദ്​ (ഗുജറാത്ത്​) -750, ബംഗളൂരു (കർണാടക) -750, ഭോപാൽ (മധ്യപ്രദേശ്​, ഛത്തിസ്​ഗഢ്​​) -296/104, ചെന്നൈ (തമിഴ്​നാട്​) -550, ഹൈദരാബാദ്​ (തെലങ്കാന) 550, ജയ്​പുർ (രാജസ്​ഥാൻ)-300, മഹാരാഷ്ട്ര (മഹാരാഷ്​ട്ര -മുംബൈ ഒഴികെ) -51, ഗോവ -33. അപേക്ഷിക്കുന്ന സർക്കിളിലേക്കാവും  തെരഞ്ഞെടുക്കപ്പെടുന്നവരെ നിയമിക്കുക.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://bank.sbi/careers, www.sbi.co.in/careers എന്നീ പോർട്ടലുകളിലുണ്ട്​. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ആഗസ്​റ്റ്​ 16നകം സമർപ്പിക്കണം. അപേക്ഷഫീസ്​ 750 രൂപ. എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി (ഭിന്നശേഷിക്കാർ) വിഭാഗങ്ങളിൽപെടുന്നവർക്ക്​ ഫീസില്ല. 

യോഗ്യത ഇന്ത്യൻ പൗരന്മാരായിരിക്കണം. ഏതെങ്കിലും ഡിസിപ്ലിനിൽ അംഗീകൃത സർവകലാശാല ബിരുദമുണ്ടായിരിക്കണം (യോഗ്യതപരീക്ഷക്ക്​ ലഭിച്ച മാർക്കി​​െൻറ ശതമാനം ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തണം). പ്രായപരിധി 1.8.2020ൽ 30 വയസ്സ്​​​. 1990 ആഗസ്​റ്റ്​ രണ്ടിനുമുമ്പ്​ ജനിച്ചവരാകരുത്​. സംവരണ  വിഭാഗങ്ങളിൽപെടുന്നവർക്ക്​ ചട്ട​പ്രകാരം പ്രായപരിധിയിൽ ഇളവ്​ അനുവദിച്ചിട്ടുണ്ട്​. 

ഏതെങ്കിലും ഷെഡ്യൂൾഡ്​ കമേഴ്​സ്യൽ ബാങ്ക്​ അല്ലെങ്കിൽ റീജനൽ റൂറൽ ബാങ്കിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം. 
ഏതു​ സംസ്​ഥാനത്തിലെ ഒഴിവുകൾക്കാണോ അപേക്ഷിക്കുന്നത്​ അവിടത്തെ പ്രാദേശിക ഭാഷ ഒരു വിഷയമായി പഠിച്ചിട്ടുണ്ടെന്ന്​ തെളിയിക്കുന്ന  10 അല്ലെങ്കിൽ 12 ക്ലാസ്​ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം. അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി എഴുത്തുപരീക്ഷ/വ്യക്തിഗത അഭിമുഖം നടത്തിയാണ്​ സെലക്​ഷൻ. സ്​റ്റേറ്റ്​, കാറ്റഗറി അടിസ്​ഥാനത്തിൽ തയാറാക്കുന്ന മെറിറ്റ്​ ലിസ്​റ്റിൽനിന്നാണ്​ നിയമനം. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്


 

Follow Us:
Download App:
  • android
  • ios