Asianet News MalayalamAsianet News Malayalam

സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; മെയിന്‍ പരീക്ഷ ജനുവരി 8-ന്

യോഗ്യത നേടിയവർ മെയിൻ പരീക്ഷയ്ക്കുള്ള വിശദമായ അപേക്ഷാ ഫോം (ഡാഫ്) പൂരിപ്പിച്ചു നൽകണം.
 

civil service preliminary exam result announced
Author
Delhi, First Published Oct 27, 2020, 9:28 AM IST

ദില്ലി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയുടെ ഫലം  പ്രഖ്യാപിച്ചു. ഒക്ടോബർ നാലിനാണ് പരീക്ഷ നടന്നത്. upsc.gov.in, upsconline.nic.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്. യോഗ്യത നേടിയവർ മെയിൻ പരീക്ഷയ്ക്കുള്ള വിശദമായ അപേക്ഷാ ഫോം (ഡാഫ്) പൂരിപ്പിച്ചു നൽകണം.

ഒക്ടോബർ 28 മുതൽ നവംബർ 11 വരെ കമ്മീഷന്റെ വെബ്സൈറ്റിൽ ഡാഫ് ലഭ്യമാവും. സിവിൽ സർവീസസ് മെയിൻ പരീക്ഷ 2021 ജനുവരി8-ന് നടക്കും. പരീക്ഷയുടെ സമയ പട്ടികയോടൊപ്പം യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഇ-അഡ്മിറ്റ് കാർഡ് കമ്മീഷന്റെ വെബ്സൈറ്റിൽ പരീക്ഷയ്ക്ക് 3-4 ആഴ്ചകൾക്കുമുമ്പ് ലഭ്യമാക്കും.

Follow Us:
Download App:
  • android
  • ios