ന്യൂഡൽഹി: ജൂൺ 27ന് നടത്താനിരുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ കോവിഡ് വ്യാപനം രൂക്ഷമായസാഹചര്യത്തെ തുടർന്ന് മാറ്റിവെച്ചു. മാറ്റിയ പരീക്ഷ ഒക്ടോബർ 10ന് നടത്താനാണ് തീരുമാനം. യു.പി.എസ്.സി നടത്താനിരുന്ന മറ്റു പരീക്ഷകളും മാറ്റിവച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona