Asianet News MalayalamAsianet News Malayalam

CLAT Exam | 2022, 2023 വർഷത്തെ ക്ലാറ്റ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; വിശദവിവരങ്ങൾ അറിയാം

രാജ്യത്തെ 22 ദേശീയ നിയമ സർവ്വകലാശാലകൾ വാ​ഗ്ദാനം ചെയ്യുന്ന ബിരുദ ബിരുദാനന്തര നിയമ പ്രോ​ഗ്രാമുകളിലേക്കുള്ള ദേശീയ തല പ്രവേശന പരീക്ഷയാണ് കോമൺ അഡ്മിഷൻ ടെസ്റ്റ് അഥവാ ക്ലാറ്റ്. 

CLAT examination date announced
Author
Delhi, First Published Nov 15, 2021, 3:45 PM IST

ദില്ലി: 2022, 2023 വർഷങ്ങളിലെ ക്ലാറ്റ് (കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്) (CLAT - Common Law Admission Test)  പരീക്ഷ തീയതികൾ പ്രഖ്യാപിച്ച് കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസ് (The Consortium of National Law Universities). 2022 ലെ ക്ലാറ്റ് പരീക്ഷ (CLAT 2022) മെയ് 8നും 2023 ലെ ക്ലാറ്റ് പരീക്ഷ (CLAT 2023) 2022 ഡിസംബർ 18നും നടക്കും. ബിരുദ ബിരുദാനന്തര പ്രോ​ഗ്രാമുകൾക്കാണ് ക്ലാറ്റ് പരീക്ഷ നടത്തുന്നത്. രാജ്യത്തെ 22 ദേശീയ നിയമ സർവ്വകലാശാലകൾ വാ​ഗ്ദാനം ചെയ്യുന്ന ബിരുദ ബിരുദാനന്തര നിയമ പ്രോ​ഗ്രാമുകളിലേക്കുള്ള ദേശീയ തല പ്രവേശന പരീക്ഷയാണ് കോമൺ അഡ്മിഷൻ ടെസ്റ്റ് അഥവാ ക്ലാറ്റ്. 

2022 ൽ രണ്ട് ടെസ്റ്റുകളാണ് കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കൂടാതെ ക്ലാറ്റ് കൗൺസലിം​ഗ് ഫീസ് 50000ത്തിൽ നിന്ന് 30000 ആയി കുറച്ചിട്ടുണ്ട്. സംവരണ വിഭാ​ഗത്തിലുള്ള വിദ്യാർത്ഥികൾക്ക് കൗൺസലിം​ഗ് ഫീസ് 20000 രൂപയാണ്. ക്ലാറ്റ് 2022, മെയ് 8, 2022 ന് നടത്തും. അതുപോലെ തന്നെ 2023 ലെ ക്ലാറ്റ് പരീക്ഷ 2022 ഡിസംബർ 18 ന് നടത്താനാണ് കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസ് തീരുമാനിച്ചിരിക്കുന്നത്. 2022ൽ, ഒരു വർഷം തന്നെ രണ്ട് ക്ലാറ്റ് പരീക്ഷകൾ നടത്താനാണ് തീരുമാനം. ഔദ്യോ​ഗിക പ്രസ്താവനയിൽ വ്യക്തമാക്കി. 

കൗൺസലിം​ഗ് ഫീസ് ജനറൽ വിഭാ​ഗക്കാർ‌ 50000 ത്തിൽ നിന്ന് 30000 ആയി കുറച്ചു. എസ്ടി, എസ് സി, ഒബിസി, ബിസി, ഇഡബ്ലിയുഎസ്, പിഡബ്ലിയുഡി മറ്റ് സംവരണ വിഭാ​ഗങ്ങൾ എന്നിവർക്ക് 2000 രൂപയാക്കാനും തീരുമാനിച്ചു. ക്ലാറ്റ് അപേക്ഷ ഫോം ഉടൻ തന്നെ ഔദ്യോ​ഗിക വെബ്സൈറ്റിൽ consortiumofnlus.ac.in. പ്രസിദ്ധീകരിക്കും. 12ാം ക്ലാസ് പരീക്ഷ യോ​ഗ്യത നേടിയവരോ അവസാന വർഷം പരീക്ഷ എഴുതുന്നവർക്കും ക്ലാറ്റ് യുജിക്ക് അപേക്ഷിക്കാവുന്നതാണ്. എൽഎൽബി പൂർത്തിയാക്കിയവർക്കും എൽഎൽബി അവസാന വർഷ വിദ്യാർത്ഥികൾക്കും ക്ലാറ്റ് എൽഎൽഎം ന് അപേക്ഷിക്കാം. 


 

Follow Us:
Download App:
  • android
  • ios