കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിലെ എൽ.ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിനും (കാറ്റഗറി നമ്പർ 05/2019) തസ്തികമാറ്റം വഴിയുള്ള നിയമനത്തിനും (കാറ്റഗറി നമ്പർ 06/2019) അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുള്ള ഒ.എം.ആർ പരീക്ഷ ഡിസംബർ 20ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ തൃശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. അഡ്മിഷൻ ടിക്കറ്റ് ഡിസംബർ 04 മുതൽ അവരുടെ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യണം.  പരീക്ഷയ്ക്ക് ഹാജരാകുന്നവർ സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കണം.  ഹാൻഡ് ഗ്ലൗസ്, ഫേസ് മാസ്‌ക് എന്നിവ നിർബന്ധമായും ഉപയോഗിക്കണം.