മലപ്പുറം: കണക്ക് പരീക്ഷ ലളിതമാക്കാൻ  വിദ്യാർത്ഥികൾക്ക് ഓൺലൈൻ പരിശീലനം നൽകുകയാണ് മലപ്പുറം പരപ്പനങ്ങാടിയിലെ വിനോദ് കുമാർ എന്ന കോളേജ് അധ്യാപകൻ. ഈ അധ്യാപകന്റെ ഓൺലൈൻ ക്ലാസിൽ ഇന്ത്യയ്ക്ക് അകത്ത് നിന്ന് മാത്രമല്ല, വിദേശത്ത് നിന്നും കുട്ടികൾ പങ്കെടുക്കുന്നുണ്ട്. തിരൂർ തുഞ്ചൻ സ്മാരക ​ഗവൺമെന്റ് കോളേജ് അധ്യാപകനാണ് വിനോദ് കുമാർ. 'ലോക്ക് ഡൗൺ ആയതിനെ തുടർന്ന് കോളേജിലെ കുട്ടികൾക്ക് ഇന്റേണൽ എക്സാം നടത്തുന്ന രീതിയിൽ ഒരു എക്സാം ആണ് ​എങ്ങനെ നടത്താമെന്ന ആലോചനയാണ് ​ഗൂ​ഗിൾ ഫോമിലൂടെ ചെയ്യാമെന്ന രീതിയിൽ അത് സെറ്റ് ചെയ്യുന്ന സമയത്ത് ആ ലിങ്ക് കുട്ടികൾക്ക് പരീക്ഷ നടത്തുന്ന സമയത്ത് തന്നെ മാത്സ് ആസ്പിരന്റ്സ് ​ഗ്രൂപ്പിലൂടെ ഷെയർ ചെയ്തു. അത് പല വാട്ട്സ് ആപ്പ് ​ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്തു പോയി.' ഇന്ത്യയിലെ പല സ്റ്റേറ്റുകളിൽ നിന്നും പ്രതികരണം ലഭിച്ചതായി വിനോദ് കുമാർ പറഞ്ഞു. 

'പ്രമുഖ ഇൻസ്റ്റ്റ്റ്യൂട്ടുകളായിട്ടുള്ള ഐഐടി, എൻഐടികൾ, ഐസർ, തുടങ്ങി നിരവധി സെൻട്രൽ യൂണിവേഴ്സിറ്റികളിൽ നിന്നും ഉള്ള കുട്ടികൾ പരീക്ഷയ്ക്ക് അറ്റൻഡ് ചെയ്തു. അപ്പോൾ കുറച്ചു കൂടി സീരിയസായി എടുക്കാം എന്ന് എനിക്ക് തോന്നി. അതോടെ എല്ലാ ശനിയാഴ്ചകളിലും രാവിലെ എട്ട് മണി മുതൽ ഒൻപതേകാൽ വരെയുള്ള സമയത്ത് 75  മിനിറ്റ് നേരം  25 ചോദ്യങ്ങൾ. ഇപ്പോൾ എല്ലാ മത്സരപരീക്ഷകളും ജാം, നെറ്റ്, ജെആർ എഫ് പോലെയുള്ള എക്സാമുകൾക്ക് അതിന്റെ ക്വസ്റ്റ്യൻ പാറ്റേണുകൾക്ക്  മൾട്ടിസെലക്റ്റ് ആയ ക്വസ്റ്റ്യൻസ് ആണ് കൂടുതലായി വരുന്നത്. അപ്പോൾ ആ രീതിയിലുള്ള ക്വസ്റ്റ്യൻസ് ആണ് ഓൺലൈൻ എക്സാമുകൾക്ക് നൽകുന്നത്.'മാത്രമല്ല, ടൈം ബൗണ്ട് ആയി പരീക്ഷ അറ്റന്റ്  ചെയ്യാനുള്ള പരിശീലനം  കൂടി കുട്ടികൾക്ക് നൽകുന്നുണ്ട്. വിനോദ് മാഷിന്റെ വാക്കുകൾ.

അതുപോലെ കണക്ക് ചെയ്തു പഠിക്കാനുള്ള വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഈ അവസരങ്ങൾ എല്ലാം കുട്ടികൾ ഉപയോ​​ഗപ്പെടുത്തുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.