Asianet News MalayalamAsianet News Malayalam

രാജ്യത്തെ മെഡിക്കൽ തസ്‌തികകളിലേക്കുള്ള കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസ് പരീക്ഷയുടെ അന്തിമഫലം പ്രഖ്യാപിച്ചു

കമ്പൈൻഡ്‌ മെഡിക്കൽ സർവീസ്‌ പരീക്ഷയുടെ അന്തിമഫലം യു.പി.എസ്.സി. പ്രഖ്യാപിച്ചു. രണ്ട് വിഭാഗങ്ങളിലായി 552 ഉദ്യോഗാർഥികൾ നിയമനത്തിന് യോഗ്യരായി.

combined medical service examination result announced
Author
Delhi, First Published Mar 29, 2021, 11:25 AM IST

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകൾ, മന്ത്രാലയങ്ങൾ, ഡൽഹി മുനിസിപ്പൽ കോർപറേഷൻ, കൗൺസിൽ എന്നിവിടങ്ങളിലെ മെഡിക്കൽ തസ്‌തികകളിലേക്കുള്ള നിയമനത്തിനായി നടന്ന കമ്പൈൻഡ്‌ മെഡിക്കൽ സർവീസ്‌ പരീക്ഷയുടെ അന്തിമഫലം യു.പി.എസ്.സി. പ്രഖ്യാപിച്ചു. രണ്ട് വിഭാഗങ്ങളിലായി 552 ഉദ്യോഗാർഥികൾ നിയമനത്തിന് യോഗ്യരായി.

സെൻട്രൽ ഹെൽത്ത്‌ സർവീസിൽ ജൂനിയർ സ്‌കെയിൽ തസ്‌തികയിലെ182 ഒഴിവുകളിലേയ്ക്കും റെയിൽവേ അസി. ഡിവിഷണൽ മെഡിക്കൽ ഓഫീസറുടെ 300 ഒഴിവുകളിലേയ്ക്കും, ഇന്ത്യൻ ഓർഡനൻസ്‌ ഫാക്ടറീസിന്റെ ആരോഗ്യസേവന വിഭാഗത്തിലെ അസി. മെഡിക്കൽ ഓഫീസറുടെ 66 ഒഴിവുകളിലേയ്ക്കും ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിൽ 4 ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറുടെ ഒഴിവിലേയ്ക്കും ഈസ്‌റ്റ്‌, നോർത്ത്‌, സൗത്ത്‌ ഡെൽഹി മുനിസിപ്പൽ കോർപറേഷനുകളിൽ ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ഗ്രേഡ്‌ രണ്ടിൽ ഒഴിവുള്ള 7 തസ്തികളിലേകുമടക്കം 559 ‌ ഒഴിവിലേയ്ക്കാണ് ‌  നിയമനം.

പരീക്ഷാഫലം യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in വഴി പരിശോധിക്കാം. 2020 ഒക്ടോബർ 22ന് നടന്ന എഴുത്തുപരീക്ഷയ്ക്ക് ശേഷം ജനുവരി മുതൽ മാർച്ച് വരെ നടന്ന പേഴ്സണാലിറ്റി ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് അന്തിമഫലം പ്രഖ്യാപിച്ചത്.
വിശദമായ വിവരങ്ങൾക്കും സംശയങ്ങൾക്കും 011-23381125, 23385271 നമ്പറുകളിൽ ബന്ധപ്പെടാം.

Follow Us:
Download App:
  • android
  • ios