ദില്ലി: കമ്പനി സെക്രട്ടറി പരീക്ഷ ജൂണിൽ തന്നെ നടക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐസിഎസ്‌ഐ) അറിയിച്ചു.
ജൂണ്‍ ഒന്നു മുതലാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. പരീക്ഷാ രജിസ്‌ട്രേഷനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ചൊവ്വാഴ്ച മുതല്‍ പുനരാരംഭിച്ചു. അപേക്ഷാ സമര്‍പ്പണം ഏപ്രില്‍ 23 വരെയാക്കി പുനര്‍നിശ്ചയിച്ചിട്ടുണ്ട്. ജൂണിലും ഡിസംബറിലുമായി വര്‍ഷത്തില്‍ രണ്ടു തവണയാണ് സി.എസ് എക്‌സിക്യൂട്ടിവ് പരീക്ഷ നടത്തുന്നത്. നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം വരുത്താനുള്ള അവസരമുണ്ട്. മേയ് 31 വരെ ഇതിനുള്ള അവസരം നല്‍കിയിട്ടുണ്ട്. ഇതിനായി 250 രൂപ അധിക ഫീസ് അടയ്ക്കണം.

ആഘോഷങ്ങളും പൊതുപരിപാടികളുമില്ല; ലോക്ക്ഡൗണിൽ പ്രതിസന്ധിയിലായി ഫ്ലക്സ് നിർമ്മാതാക്കൾ...
കണ്ണൂരിലെ ഹോട്ട് സ്പോട്ടുകളിൽ ആളിറങ്ങിയാൽ ഉടൻ അറസ്റ്റ്; പൂർണമായും അടച്ച് 18 ഹോട്ട് സ്പോട്ടുകൾ ...

'കൊവിഡ് പോരാട്ടത്തിലെ ഏറ്റവും ശക്തയായ പേരാളി'; 98-ാം വയസിൽ മാസ്ക് തുന്നി മുത്തശ്ശി ..

പ്രതിരോധ ശേഷിക്ക് ഹോമിയോ; അശാസ്ത്രീയയ്ക്ക് മുഖ്യമന്ത്രി കൂട്ട് നിൽക്കരുതെന്നും ഐഎംഎ ...