സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. 

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലെ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. കോണ്ടാക്ട് ക്ലാസ്സുകളും ഇന്റേണ്‍ഷിപ്പും പ്രോജക്ട് വര്‍ക്കും പഠനത്തിന്റെ ഭാഗമായി ഉണ്ടാകും. ഉയര്‍ന്ന പ്രായപരിധിയില്ല. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 15. ചേരാന്‍ ആഗ്രഹിക്കുന്നവര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിലെ പ്രൊഫസേഴ്‌സ് കോളേജ് മലപ്പുറം സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ : 9961317255, 9400905085. വിശദവിവരം www.srccc.in ല്‍ ലഭിക്കും.


മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona