Asianet News MalayalamAsianet News Malayalam

Job Vacancy|കേരള ട്രഷറി വകുപ്പിൽ ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റർ, യോ​ഗ്യത ബിടെക്; മേട്രൺ ഗ്രേഡ്-2 ഒഴിവ്

കേരള ട്രഷറി വകുപ്പിൽ കരാറടിസ്ഥാനത്തിൽ ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്ററെ (DBA) നിയമിക്കുന്നു. തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫ് ട്രഷറീസിലായിരിക്കും നിയമനം. 

Data base administrator vacancy
Author
trivandrum, First Published Nov 17, 2021, 10:02 AM IST

തിരുവനന്തപുരം:  കേരള ട്രഷറി വകുപ്പിൽ (Kerala Treasury Department) കരാറടിസ്ഥാനത്തിൽ ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്ററെ (DBA) (Data Base administrator) നിയമിക്കുന്നു. തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫ് ട്രഷറീസിലായിരിക്കും നിയമനം. അംഗീകൃത സർവകലാശാലകളിൽ നിന്ന്  B.Tech (CS/IT)/ M.Tech (CS/IT)/ MCA or MSc  (CS/IT),  IBM DB2 സർട്ടിഫൈഡ് ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റർ സർട്ടിഫിക്കേഷൻ ലഭിച്ചവരായിരിക്കണം ഉദ്യോഗാർത്ഥികൾ.

കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലോ, പൊതുമേഖലാ സ്ഥാപനങ്ങളിലോ, പ്രമുഖ സ്വകാര്യ കമ്പനികളിലോ IBM DB2 സർട്ടിഫൈഡ് ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റർ എന്ന നിലയിൽ ഡാറ്റാ സെൻററുമായി ബന്ധപ്പെട്ടുള്ള അഞ്ച് വർഷത്തിന് മുകളിലുള്ള പ്രവർത്തിപരിചയം ഉണ്ടാവണം. സർക്കാർ പദ്ധതികളിൽ പ്രവർത്തിച്ച പരിചയം അഭിലഷണീയം. മാസം 85,000 രൂപയാണ് വേതനം. അപേക്ഷകർക്ക് 22 വയസ്സ് പൂർത്തിയായിരിക്കണം.  ഉയർന്ന പ്രായപരിധി 50 വയസ്സ്.  www.treasury.kerala.gov.in ലെ ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം.  അപേക്ഷയുടെ പകർപ്പ് career.treasury@kerala.gov.in ലും സമർപ്പിക്കാമെന്ന് ജോയിന്റ് ഡയറക്ടർ ഓഫ് ട്രഷറീസ് അറിയിച്ചു.

മേട്രൺ ഗ്രേഡ്-2 താത്ക്കാലിക ഒഴിവ്

വയനാട് ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ ഈഴവ, തിയ്യ, ബില്ലവ (ഇ.ടി.ബി) വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള മേട്രൺ ഗ്രേഡ്-2 (സ്ത്രീകൾ മാത്രം) തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. ബി.കോം ബിരുദം ആണ് യോഗ്യത.  അംഗീകൃത സ്ഥാപനത്തിൽ നിന്ന് സ്റ്റോർസ് ആന്റ് അക്കൗണ്ട് സൂക്ഷിപ്പിലും, കൈകാര്യത്തിലുള്ള രണ്ട് വർഷത്തെ തൊഴിൽ പരിചയം, രണ്ട് വർഷം തൊഴിൽ പ്രവൃത്തിപരിചയം ഉള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ കുറഞ്ഞ പ്രവൃത്തിപരിചയം ഉള്ളവരെയും പരിഗണിക്കും.  18-36നുമിടയിലായിരിക്കണം പ്രായം.  

നിയമാനുസൃത വയസ്സിളവ് ബാധകം (സ്ത്രീകൾ മാത്രം).  ശമ്പളം 26500-60700 രൂപ.  നിശ്ചിത യോഗ്യതയും തൊഴിൽ പരിചയവുമുള്ള ഈഴവ, തിയ്യ, ബില്ലവ, വിഭാഗത്തിൽപ്പെട്ട വനിതാ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 6 നകം സമീപത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.  സ്വകാര്യ മേഖലയിലെ തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട അധികാരികൾ മേലൊപ്പ് വയ്ക്കണം.

Follow Us:
Download App:
  • android
  • ios