Asianet News MalayalamAsianet News Malayalam

കാലിക്കറ്റ്‌ സർവകലാശാല ബിരുദ പ്രവേശനം: അപേക്ഷാ തിയതി നീട്ടി

ജനറൽ വിഭാഗത്തിന് 280 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 115 രൂപയുമാണ് അപേക്ഷാ ഫീസ്. www.admission.uoc.ac.in വഴി അപേക്ഷകൾ സമർപ്പിക്കാം.
 

date extended for calicut university degree admission
Author
Kozhikode, First Published Aug 17, 2021, 10:25 AM IST

തേഞ്ഞിപ്പലം: ഈ അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഓൺലൈൻരജിസ്ട്രേഷന്റെ സമയം കാലിക്കറ്റ്‌ സർവകലാശാല നീട്ടി. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഇന്നാണെന്ന് അറിയിച്ചിരുന്നെങ്കിലും തിയതി ഈ മാസം 24ന് വൈകിട്ട് 5വരെ
നീട്ടി നൽകി. ജനറൽ വിഭാഗത്തിന് 280 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 115 രൂപയുമാണ് അപേക്ഷാ ഫീസ്. www.admission.uoc.ac.in വഴി അപേക്ഷകൾ സമർപ്പിക്കാം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios